ലോകകപ്പിന്റെ ‌താരമാകേണ്ടിയിരുന്നത് ബാബർ അസം, വാർണറെ തിരെഞ്ഞെടുത്തത് ശരിയായില്ലെന്ന് അക്തർ

തിങ്കള്‍, 15 നവം‌ബര്‍ 2021 (21:05 IST)
ടി20 ലോകകപ്പ് പരമ്പരയുടെ താരമായി പാകിസ്ഥാൻ നായകൻ ബാബർ അസമിനെ തിരെഞ്ഞെടുത്തതിൽ അതൃപ്‌തി പ്രകടമാക്കി പാകിസ്ഥാൻ ഇതിഹാസ പേസർ ശുഐ‌ബ് അക്തർ. പരമ്പരയിലെ താരമാകാൻ യോഗ്യത പാക് താരമായ ബാബർ അസമിനാണെൻൻ അക്തർ ട്വിറ്ററിൽ കുറിച്ചു.
 
ടൂർണമെന്റിൽ ഉടനീളം അസം പുറത്തെടുത്ത ബാറ്റിങ് മികവ് അസമിനെ തുണയ്ക്കുമെന്നാണു താൻ കരുതിയതെന്നും വാർണറെ പരമ്പരയുടെ താരമായി തിരെഞ്ഞെടുത്തത് നീതിയുകതമല്ലെന്നും അക്തർ പറഞ്ഞു.
 
ടി20 ലോകകപ്പിൽ 6 മത്സരങ്ങ‌ളിൽ നിന്നും 4 അർധസെഞ്ചുറിയോടെ 303 റൺസാണ് ബാബർ അസം സ്വന്തമാക്കിയത്. എന്നാൽ 7 കളികളിൽ നിന്നും 289 റൺസ് നേടിയ ഡേവിഡ് വാർണറെയാണ് പരമ്പരയുടെ താരമായി തിരെഞ്ഞെടുത്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍