ഇപ്പോഴെ താരതമ്യങ്ങൾ കൊണ്ട് വരരുത്, അവൻ കളിക്കട്ടെ, ജയ്സ്വാളിനെ താനുമായി താരതമ്യം ചെയ്യുന്നതിനെതിരെ സെവാഗ്

അഭിറാം മനോഹർ
വ്യാഴം, 15 ഫെബ്രുവരി 2024 (12:33 IST)
അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച് ചുരുക്കം നാളുകളെ ആയിട്ടുള്ളുവെങ്കിലും ഇന്ത്യയ്ക്കായി മികച്ച ചില പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കാന്‍ സാധിച്ചിട്ടുള്ള താരമാണ് യുവതാരമായ യശ്വസി ജയ്‌സ്വാള്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ നേടിയ ഇരട്ടസെഞ്ചുറി പ്രകടനത്തിന് പിന്നാലെ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗുമായാണ് ആരാധകര്‍ ജയ്‌സ്വാളിനെ താരതമ്യം ചെയ്യുന്നത്. ഓപ്പണറായി എത്തി ആദ്യ പന്ത് മുതല്‍ ആക്രമിച്ച് കളിക്കാനുള്ള കഴിവാണ് ഈ താരതമ്യത്തിന് അടിസ്ഥാനം. ഇപ്പോഴിതാ താനുമായുള്ള ഈ താരതമ്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സെവാഗ്.
 
ജയ്‌സ്വാള്‍ മികച്ച താരമാണെന്നും എന്നാല്‍ ഇത്തരം താരതമ്യങ്ങളില്‍ കാര്യമില്ലെന്നും സെവാഗ് തുറന്നുപറയുന്നു. അവന്‍ മികച്ച ബാറ്ററാണ്. ഈ താരതമ്യങ്ങള്‍ വളരെ നേരത്തെയായി പോയെന്നു തോന്നുന്നു സെവാഗ് പറഞ്ഞു. നേരത്തെ മുന്‍ ഇന്ത്യന്‍ താരമായിരുന്ന ഗൗതം ഗംഭീറും ജയ്‌സ്വാളിനെ മുന്‍ താരങ്ങളുമായി താരതമ്യം ചെയ്യുന്നതിനെതിരെ രംഗത്ത് വന്നിരുന്നു. ജയ്‌സ്വാള്‍ മികച്ച കളിക്കാരനാണെന്നും എന്നാല്‍ ഓവര്‍ ഹൈപ്പ് നല്‍കി അവന് മുകളിലുള്ള സമ്മര്‍ദ്ദം വര്‍ധിപ്പിക്കരുതെന്നും ഗംഭീര്‍ അന്ന് വ്യക്തമാക്കിയിരുന്നു. ഇത്തരം സമ്മര്‍ദ്ദം സ്വാഭാവിക ഗെയിം കളിക്കുന്നതില്‍ ജയ്‌സ്വാളിനെ തടസ്സപ്പെടുത്തുമെന്നും ഗംഭീര്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article