രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ ന്യൂസിലന്‍ഡിന് 376 റണ്‍സ് വിജയലക്ഷ്യം. 227/8 എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 263 റണ്‍സില്‍ അവസാനിച്ചു. 58 റണ്‍സുമായി വൃദ്ധിമാന്‍ സാഹ പുറത്താവാതെ നിന്നു. ഭുവനേശ്വര്‍ കുമാര്‍ 23 റണ്‍സെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിന് 24 റണ്‍സെടുത്ത ഗുപ്റ്റിലിനെ നഷ്ടമായി. അശ്വിനാണ് ഗുപ്റ്റിലിനെ പുറത്താക്കിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ന്യൂസിലന്‍ഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സ് എന്ന നിലയിലാണ്. ലാതവും നിക്കോള്‍സുമാണ് ക്രീസില്‍.
നേരത്തെ ന്യൂസിലന്‍ഡിനായി ബൗള്‍ട്ടും ഹെന്‍റിയും സാന്റ്നറും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. രണ്ടാം ഇന്നിംഗ്സില്‍ രോഹിത് ശര്‍മയ(82), ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി(45) എന്നിവരാണ് സാഹയ്ക്ക് പുറമെ ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. ഈ മത്സരം ജയിക്കാനായാല്‍ പരമ്പരയും ടെസ്റ്റിലെ ലോക ഒന്നാം റാങ്കും ഇന്ത്യയ്ക്ക് സ്വന്തമാക്കാം.