പുരുഷ ഫ്രാഞ്ചൈസി ക്രിക്കറ്റിലെ ആദ്യ വനിതാ പരിശീലകയായി സാറ ടെയ്‌ലർ

വെള്ളി, 29 ഒക്‌ടോബര്‍ 2021 (21:20 IST)
പുരുഷ ഫ്രാഞ്ചൈസിക്രിക്കറ്റിലെ ആദ്യ വനിതാ പരിശീലകനായി സാറ ടെയ്‌ലർ. നവംബർ 19 ന് ആരംഭിക്കുന്ന അബുദാബി ടി10 ലീഗിനുള്ള ടീം അബുദാബിയുടെ അസിസ്റ്റന്റ് കോച്ചായാണ്  ഇംഗ്ലണ്ട് മുൻ വിക്കറ്റ് കീപ്പർ ബാറ്റർ സാറ നിയമിക്കപ്പെട്ടിരിക്കുന്നത്. പുതിയ ചുമതല ലോക‌മെമ്പാടുമുള്ള സ്ത്രീകൾക്ക് പ്ര‌ചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ടെയ്‌ലർ പറഞ്ഞു.
 
വനിതാ ക്രിക്കറ്റിൽ 2006-ൽ അരങ്ങേറ്റം കുറിച്ച ശേഷം, 32-കാരിയായ ടെയ്‌ലർ 2019ലാണ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. കരിയറിൽ 10 ടെസ്റ്റുകളിലും 126 ഏകദിനങ്ങളിലും 90 ടി20യിലും കളിച്ചു. രണ്ട് ഐസിസി വനിത ലോകകപ്പുകൾ, ടി20 ലോകകപ്പ് എന്നിവ ടെയ്‌ലറുടെ നേതൃത്വത്തിൽ ഇംഗ്ലണ്ട് നേടിയിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍