മിഡിൽ സെക്സിനെതിരെ ഇന്ത്യയ്ക്ക് ജയം; സഞ്ജു കളിച്ചു

ശനി, 23 ഓഗസ്റ്റ് 2014 (09:53 IST)
മലയാളിതാരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ കുപ്പായം ധരിച്ച പരിശീലന മത്സരത്തില്‍ കൗണ്ടി ടീമായ മിഡിൽ സെക്സിനെതിരെ ഇന്ത്യയ്ക്ക് 95 റൺസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 230 റണ്‍സിന് ആൾ ഔട്ടാകുകയായിരുന്നു.

വിരാട് കോഹ്ലി (71) അംമ്പാട്ടി റായിടു (72) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ ഈ സ്കോറില്‍ എത്തിയത്. ആറാമനായി ബാറ്റിംഗിനിറങ്ങിയ സഞ്ജുവിന് 6 പന്തിൽ 6 റൺ നേടാനേ കഴിഞ്ഞുള്ളൂ. സഞ്ജുവിനെ ഓലി റെയ്‌നര്‍ സ്വന്തം ബൗളിംഗിൽ പിടികൂടുകയായിരുന്നു.

ഓപ്പണർമാരായ ധവാനും (10), രോഹിതും (8) വീണ്ടും പരാജയമായപ്പോള്‍ കൊഹ്‌ലി ഫോമിലേക്ക് തിരിച്ചെത്തുകയായിരുന്നു. 4 വിക്കറ്റ് വീഴ്ത്തിയ ഓഫ്സ്പിന്നർ ഓലി റെയ്‌നറാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തത്.

വെബ്ദുനിയ വായിക്കുക