സഞ്ജു ടീമിനായി എന്തും ചെയ്യുന്നവൻ, നിർബന്ധമായും ഇന്ത്യയ്ക്ക് വേണ്ടി കളിക്കണമെന്ന് ഹർഷ ഭോഗ്ലെ

Webdunia
വ്യാഴം, 6 ഏപ്രില്‍ 2023 (15:32 IST)
ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ്റെ ടോപ് സ്കോററായ സഞ്ജു സാംസണിനെ പുകഴ്ത്തി പ്രശസ്ത കമൻ്റേറ്ററായ ഹർഷ ഭോഗ്ലെ. ഇന്ത്യയുടെ ടി20 ടീമിൽ എന്തുകൊണ്ടാണ് സഞ്ജുവിനെ ഉൾപ്പെടുത്തണമെന്ന് പറയുന്നു എന്നതിൻ്റെ കാരണം സഞ്ജുവിൻ്റെ ഇന്നലത്തെ പ്രകടനത്തിലുണ്ടെന്ന് ഭോഗ്ലെ ക്രിക് ബസ് ടോക് ഷോയിൽ പറഞ്ഞു. മികച്ച തുടക്കം ലഭിച്ചാൽ അതിനെ 70-80 റൺസാക്കി വ്യക്തിഗത പ്രകടനം മെച്ചപ്പെടുത്തുന്ന കളിക്കാരെ നമ്മൾ കണ്ടിട്ടുണ്ട്. സഞ്ജു അത്തരത്തിൽ പെട്ടവനല്ല.
 
 ടീമാണ് പ്രധാനം എന്ന രീതിയിൽ കളിക്കുന്ന താരമാണ് സഞ്ജു. ടീമിന് വേണ്ടി എന്ത് റിസ്ക് എടുക്കാനും സഞ്ജു തയ്യാറാണ്. ഒരു കളിക്കാരൻ 70-80 റൺസടിക്കുന്നതിൽ കാര്യമില്ല. സഞ്ജുവിനെ പോലെ മനോഭാവമുള്ള താരങ്ങളാണ് ഇന്ത്യൻ ടീമിൽ വേണ്ടത്. ഒരു ടീമിലെ അഞ്ച് കളിക്കാർ 25 വീതം പന്ത് നേരിട്ട് സഞ്ജു കളിക്കുന്നത് പോലെ കളിച്ചാൽ ആ ടീമിന് അനായാസമായി 200 കടക്കാം. അത്തരത്തിലുള്ള കളിക്കാരെ എടുത്താൽ അതിൽ സഞ്ജുവിന് തിളക്കം കൂടുതലാണ്.
 
 പക്ഷേ ഐപിഎല്ലിൽ സഞ്ജു കുറച്ചെല്ലാം സ്വാർഥനാകണം. ഇന്നലെ ലഭിച്ചത് പോലുള്ള തുടക്കങ്ങൾ ലഭിക്കുമ്പോൾ അത് 70-80 റൺസാക്കി മാറ്റാൻ സഞ്ജു വല്ലപ്പോഴുമെങ്കിലും ശ്രമിക്കണം. എന്നാൽ അത്തരം പ്രകടനങ്ങൾ അപൂർവമായെ സഞ്ജുവിൽ കണ്ടിട്ടിള്ളു. അതിനാൽ അവനെ ഒറ്റയ്ക്ക് ജയിപ്പിക്കുന്ന കളിക്കാരനായി വിലയിരുത്താനാവില്ലെങ്കിലും ടി20യിൽ ഇത്തരത്തിലുള്ള താരങ്ങളെയാണ് ഇന്ത്യയ്ക്കാവശ്യം. ഹർഷ ഭോഗ്ലെ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article