ഇന്ത്യാ-വിൻഡീസ് ടി20 പരമ്പര, രോഹിത്തിനൊപ്പം സഞ്ജു ഓപ്പണർ ആയേക്കുമെന്ന് സൂചന

അഭിറാം മനോഹർ
വ്യാഴം, 5 ഡിസം‌ബര്‍ 2019 (13:09 IST)
വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിൽ കേരളാതാരം സഞ്ജു സാംസൺ രോഹിത് ശർമ്മക്കൊപ്പം ഓപ്പണർ ആയേക്കുമെന്ന് സൂചന. ഇന്ത്യൻ ഓപ്പണിങ് താരം ശിഖർ ധവാന് പരിക്കേറ്റതിനാൽ ടീമിലെത്തിയ സഞ്ജുവിന് അതേ സ്ഥാനത്ത് തന്നെ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബി സി സി ഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ് പറഞ്ഞു. 
 
നേരത്തെ ബംഗ്ലാദേശ് പരമ്പരയിൽ സഞ്ജു ടീമിൽ ഉണ്ടായിരുന്നെങ്കിലും അവസരം ലഭിച്ചിരുന്നില്ല. ഐ പി എല്ലിൽ രാജസ്ഥാനും ഡൽഹിക്കും വേണ്ടി ഓപ്പണറായി മികച്ച പ്രകടനം സഞ്ജു കാഴ്ചവെച്ചിട്ടുണ്ടെന്നും ഇത് അന്തിമ ഇലവൻ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് കരുതുന്നതായും ജയേഷ് പറഞ്ഞു. ഏത് പൊസിഷനിലും കളിക്കുവാൻ തയ്യാറാണെന്ന് സഞ്ജു നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ വിക്കറ്റ് കീപ്പർ എന്ന അധികയോഗ്യതയും സഞ്ജുവിനുണ്ട്.
 
ഇന്ത്യാ വിൻഡീസ് പരമ്പരയിലെ ആദ്യ മത്സരം നാളെ ഹൈദരാബാദിലാണ് ആരംഭിക്കുക.പരമ്പരയിലെ രണ്ടാം മത്സരം ഡിസംബർ 8ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലും നടക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article