രഞ്ജി ട്രോഫി: സഞ്ജുവിന് സെഞ്ച്വറി; ജമ്മുകശ്മീരിനെതിരെ കേരളം പൊരുതുന്നു

വെള്ളി, 7 ഒക്‌ടോബര്‍ 2016 (10:00 IST)
രഞ്ജി ട്രോഫിയില്‍ ജമ്മുകശ്മീരിനെതിരെ കേരളം പൊരുതുന്നു. യുവതാരം സഞ്ജു സാംസണ്‍ നേടിയ സെഞ്ച്വറി നേടിയ മത്സരത്തില്‍ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ കേരളം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സ് എന്ന നിലയിലാണ്. 251 പന്തില്‍ നിന്ന് 129 റണ്‍സ് എടുത്ത സഞ്ജു ക്രീസിലുണ്ട്. 19 ഫോറും ഒരു സിക്‌സും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിംഗ്‌സ്.
 
ഒന്‍പത് റണ്‍സ് നേടുന്നതിനിടെ കേരളത്തിന് രണ്ട് വിക്കറ്റ് നഷ്ടമായി. തുടര്‍ന്ന് ഓപ്പണര്‍ ജലജ് സക്‌സേനയും സഞ്ജുവും ചേര്‍ന്നാണ് കേരളത്തെ വന്‍ തകര്‍ച്ചയില്‍ നിന്നും കര കയറ്റിയത്. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 97 റണ്‍സ് നേടി. 69 റണ്‍സുമായാണ് സാക്‍സേന മടങ്ങിയത്. തുടര്‍ന്നാണ് സഞ്ജു കേരളത്തെ ഒറ്റയ്ക്ക് ചുമലിലേറ്റി പൊരുതാന്‍ ആരംഭിച്ചത്.

വെബ്ദുനിയ വായിക്കുക