സഞ്ജു ഇന്ത്യയുടെ ട്വന്റി20 ടീമില്‍

Webdunia
ചൊവ്വ, 14 ഒക്‌ടോബര്‍ 2014 (15:10 IST)
മലയാളി താരം സഞ്ജു വി സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍.വെസ്റ്റിന്‍ഡീസിനെതിരെ നടക്കുന്ന ട്വന്‍റി20 മത്സരത്തിനുള്ള  ടീമിലാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഈ മാസം 22 കട്ടക്കില്‍ നടക്കുന്ന ട്വന്റി20 മത്സരത്തിനായുള്ള ടീമിലാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വെസ്റ്റിന്‍ഡീസിനെതിരെ ഒരു ട്വന്റി20 മത്സരം മാത്രമാണ് നടക്കുക.ടീമില്‍ ആര്‍ അശ്വിനെ പരിഗണിച്ചിട്ടില്ല.സ്പിന്നല്‍ അഷ്കര്‍ പട്ടേലും മനീഷ് പാണ്ഡെയും ഏകദിന ടീമിലെത്തി. നേരത്തെ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.