വിരാട് കോഹ്‌ലി ഒരു ചാമ്പ്യനാണെങ്കിലും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുമായി അദ്ദേഹത്തെ താരതമ്യം ചെയ്യുന്നത് ഉചിതമല്ലെന്ന് പാകിസ്ഥാന്‍ ട്വന്റി-20 നായകന്‍ ഷാഹിദ് അഫ്രീദി. ക്രിക്കറ്റ് ലോകത്ത് ഒരു സച്ചിന്‍ മാത്രമാണുള്ളത്. ക്രിക്കറ്റ് ആരാധകരായ ഇന്ത്യക്കാര്‍ക്കും ലോകജനതക്കും ഒരു മാതൃകാപുരുഷനാണ് അദ്ദേഹമെന്നും അഫ്രീദി പറഞ്ഞു.
സച്ചിനെയും കോഹ്‌ലിയേയും തമ്മില്‍ താരതമ്മ്യം ചെയ്യുന്നതും ഒരാള്‍ക്ക് മുകളില്‍ മറ്റൊരാളെ പ്രതിഷ്‌ഠിക്കുന്നതും മണ്ടത്തരമാണ്. ആക്രമണോത്സുകത ക്രിക്കറ്റാണ് കോഹ്‌ലിയുടേതെങ്കിലും അതില്‍ സ്ഥിരത പ്രകടിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. ഈ രീതി ക്രിക്കറ്റില്‍നും ഇന്ത്യന്‍ ടീമിനും ഗുണകരാകും. സച്ചിനും കോഹ്‌ലിയും വന്‍ താരങ്ങളാണെന്നും അഫ്രീദി പറഞ്ഞു.
ട്വന്റി-20 ലോകകപ്പില്‍ പാകിസ്ഥാന് സാധ്യതയുണ്ടെങ്കിലും ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ വമ്പന്മാരുടെ ഗ്രൂപ്പില്‍ കളിക്കുക എന്നത് കഠിനമായ ഒന്നാണ്. ലോകകപ്പില്‍ പാകിസ്ഥാന്‍ ശക്തമായ പ്രകടനം നടത്തും. പാക് ബാറ്റിംഗ് നിരയുടെ ശക്തി ഇതുവരെ പുറത്തുവന്നിട്ടില്ലെന്നും അഫ്രീദി പറഞ്ഞു.