സച്ചിന്റെ ആത്മകഥ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നു

Webdunia
വ്യാഴം, 20 നവം‌ബര്‍ 2014 (10:45 IST)
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ജീവചരിത്ര പുസ്തകത്തിന്റെ പിഡിഎഫ് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നു. ആദ്യം ടോറന്റില്‍ പ്രത്യക്ഷപ്പെട്ട പിഡിഎഫ് പിന്നീട് വാട്സ്ആപ്പ്, ഫെയ്സ്ബുക്ക് തുടങ്ങി സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെ വ്യാപകമാകുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് സച്ചിന്റെ ആത്മകഥ പ്ളെയിങ് ഇറ്റ് മൈ വേ ടോറന്റില്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്.

പുറത്തിറങ്ങുന്നതിനു മുമ്പെ വിവാദങ്ങള്‍ കൊണ്ടു ശ്രദ്ധേയമായ പുസ്തകം ചൂടപ്പം പോലെയാണ് വിറ്റഴിഞ്ഞത്. തന്റെ ആത്മകഥ വിറ്റ് കിട്ടുന്ന പണം തെരുവിലെ പാവപ്പെട്ട കുട്ടികളുടെ ക്ഷേമത്തിനായും, അവരുടെ ജീവിതം മെച്ചപ്പെട്ട രീതിയില്‍ മുന്നോട്ട് കൊണ്ടു പോകാനുള്ളതുമാണെന്നുമാണ് സച്ചിന്‍ പ്രസ്താവന നടത്തിയിരുന്നു.

ഈ കാരണത്താല്‍ ബുക്കിന്റെ പിഡിഎഫ് ഡൌണ്‍ലോഡ് ചെയ്യരുതെന്നും അഭ്യര്‍ഥനയും മറുവശത്ത് പ്രചരിക്കുന്നുണ്ട്. സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ആരാധകര്‍ക്ക് സമര്‍പ്പിക്കുന്നു എന്ന സന്ദേശത്തോടെയാണ് പുസ്തകത്തിന്റെ ഡൌണ്‍ലോഡ് ലിങ്ക് പ്രചരിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.