ഡിവില്ലിയേഴ്‌സും സംഘവും ''കൂട്ടിയാല്‍ കൂടുന്നവരല്ല'': സച്ചിന്‍

Webdunia
ചൊവ്വ, 17 ഫെബ്രുവരി 2015 (16:52 IST)
ദക്ഷിണാഫ്രിക്കക്കെതിരായുള്ള അടുത്ത മത്സരം കഠിനമായിരിക്കുമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ഇന്ത്യയുടെ മുന്നേറ്റത്തിന് അവര്‍ ഭീഷണി തന്നെയാണ്. ഏറ്റവും കൂടുതല്‍ പേടിക്കേണ്ടത് പേസ് ബോളര്‍ ഡെയ്ല്‍ സ്റ്റെയ്‌നെയാണെന്നും സച്ചിന്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ പ്രതിബന്ധങ്ങള്‍ നിരവധിയാണ്. വിക്കറ്റുകള്‍ക്കിടയില്‍ റണ്‍സിനായുള്ള ഓട്ടത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ഫീല്‍ഡ് ചെയ്യുബോള്‍ ദക്ഷിണാഫ്രിക്ക കൂടുതല്‍ ശക്തരാണ്. അവരുടെ വേഗവും ലക്ഷ്യവും നിര്‍ണയിക്കുക ദുഷ്കരമാണ് അതിനാല്‍ സിംഗിളുകള്‍ എടുക്കുക അത്ര എളുപ്പമല്ലെന്നും സച്ചിന്‍ പറഞ്ഞു. ഫീല്‍ഡില്‍ ഒരോ താരങ്ങളും വല കെട്ടി പറക്കും താരങ്ങളായി പന്ത് കൈക്കലാക്കാന്‍ കാത്തിരിക്കുന്നത്. അലക്ഷ്യമായ ഓരോ ഷോട്ടും വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും കൂടുതല്‍ പേടിക്കേണ്ടത് പേസ് ബോളര്‍ ഡെയ്ല്‍ സ്റ്റെയ്‌ന്‍ എങ്ങനെ പന്ത് എറിയുമെന്ന് നിര്‍ണയിക്കുക അസാധ്യമാണ്. കരുതിക്കൂട്ടിയുള്ള ഷോട്ടുകള്‍ അദ്ദേഹത്തിനെതിരെ വിലപ്പോകില്ല. പാകിസ്ഥാനെതിരായ കഴിഞ്ഞ കളിയില്‍ പരാജിതനായ ഓപ്പണര്‍ സമര്‍ദം കൂട്ടരുതെന്നും അടുത്ത മത്സരത്തില്‍ ശരിയായ പാതയിലേക്ക് അദ്ദേഹത്തിന് എത്താന്‍ കഴിയുമെന്നും സച്ചിന്‍ പറഞ്ഞു. ലോകകപ്പില്‍ ഇതുവരെ ഫൈനലില്‍ ഇടംപിടിക്കാന്‍ കഴിയാത്ത ടീമാണെന്ന അപഖ്യാതിയും പേറി വരുന്ന ദക്ഷിണാഫ്രിക്കയെ കരുതലോടെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.