ലോകത്തിലേ ഏറ്റവും മികച്ച ബൗളിങ് നിര ഇന്ത്യയുടേത്: പ്രശംസയുമായി സച്ചിനും

Webdunia
ബുധന്‍, 18 ഓഗസ്റ്റ് 2021 (12:54 IST)
ലോർഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിലെ ഐതിഹാസിക വിജയത്തിന് പിന്നാലെ ഇന്ത്യൻ ബൗളിങ് നിരയെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. ലോകത്തിലെ ഏറ്റവും മികച്ച ബൗളിങ് നിര ഇന്ത്യയുടേതാണെന്ന്  സച്ചിൻ അഭിപ്രായപ്പെട്ടു.
 
ലോകത്തിലെ ഏറ്റവും മികച്ച ബൗളിങ് നിരയാണ് നമ്മുടേത്. പ്രതിഭയും അച്ചടക്കവും കഴിവും ശാരീരികക്ഷമതക്കുവേണ്ടി  എന്ത് കഠിനാധ്വാനം ചെയ്യാനും തയാറായവരാണ് ഇന്ത്യൻ ബൗളർമാർ. ഇത് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൗളിങ് നിരയാണോ എന്നത് ഞാൻ പറയില്ല. കാരണം വിവിധ കാലഘട്ടങ്ങളിലെ ബൗളിംഗ് നിരകളെ അക്കാലങ്ങളില്‍ അവര്‍ക്കെതിരെ കളിച്ചിട്ടുള്ള ബാറ്റിംഗ് നിര കൂടി കണക്കിലെടുത്താണ് താരതമ്യം ചെയ്യേണ്ടത്. അതിപ്പോള്‍ കപിലിന്റെയും ശ്രീനാഥിന്റെയും സഹീറിന്റെയുമെല്ലാം കാലഘട്ടങ്ങളെടുത്താല്‍ മനസിലാവും. 
 
എന്നിരുന്നാലും നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ബൗളിങ് നിര ഇന്ത്യയുടേതാണെന്ന കാര്യത്തിൽ സംശയമില്ല.അതേസമയം ടെസ്റ്റ് ബാറ്റ്സ്മാനെന്ന നിലയിൽ രോഹിത് ശർമ ഒരുപാട് വളർന്നുവെന്നും സച്ചിൻ പറഞ്ഞു. സാഹചര്യങ്ങൾക്ക് അനുസരിച്ച് ബാറ്റ് ചെയ്യാനാവുമെന്ന് രോഹിത് തെളിയിച്ചതായും സച്ചിൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article