ബൗളർമാരുടെ പേടി സ്വപ്‌നമാകാം, പക്ഷേ ശ്രീശാന്തിന്റെ സ്ഥിരം ഇര: എ‌ബി‌ഡിയെ വിറപ്പിച്ച ശ്രീ

ബുധന്‍, 9 മാര്‍ച്ച് 2022 (22:07 IST)
ഇന്ത്യൻ ക്രിക്ക‌റ്റിലെ മികച്ച ബൗളർമാരുടെ പട്ടികയിൽ ഒരിക്കലും ഇടം നേടുന്ന ഒരു പേരായിരിക്കില്ല മലയാളികളുടെ സ്വന്തം ശ്രീശാന്തിന്റേത്. കളിക്കളത്തിലെ ആക്രമണോതുകത‌യുടെയും റൺസുകൾ വിട്ടുകൊടുക്കുന്നതിലെ ധൂർത്തിന്റെ പേരിലും താരത്തിനെതിരെ ഒട്ടേറെ വിമർശനങ്ങൾ വന്നിട്ടുണ്ട്.
 
എന്നാൽ തന്റേതായ ദിവസങ്ങളിൽ ഏത് കൊടികുത്തിയ ബാറ്റിങ് നിരയേയും തകർക്കാൻ തനിക്കാവുമെന്ന് പലകുറി ശ്രീ തെളിയിച്ചിട്ടുണ്ട്. ക്രിക്കറ്റിലെ മികച്ച പല ബാറ്റ്സ്മാന്മാരുടെയും വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. ഐപിഎ‌ൽ കൂടി കണക്കിലെടുത്താൽ സച്ചിൻ,ധോണി മുതൽ ഡിവില്ലിയേഴ്‌സ്,ജാക്വസ് കാലിസ് ബ്രയൻ ലാറ,എ‌ബി ഡിവില്ലിയേഴ്‌സ് തുടങ്ങി പല താരങ്ങളും ശ്രീയുടെ പന്തുകൾക്ക് മുൻപിൽ മറുപടിയില്ലാതെ നിന്നിട്ടുണ്ട്.
 
ഇന്ന് ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിലൊരാളായി കണക്കാക്കുന്ന സൗത്താഫ്രിക്കൻ താരം എ‌ബി ഡിവി‌ല്ലിയേഴ്‌സിനെ ഏറ്റവും കൂടുതൽ തവണ പുറത്താക്കിയ ബൗളർമാരിൽ ഒരളാണ് ശ്രീയെന്ന് പറഞ്ഞാൽ പലർക്കും അത് അതിശയോക്തിയാവാം. ക്രിക്കറ്റിൽ മത്സരങ്ങൾ മാത്രമെ അയാൾ ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ളു എന്നതും ഇതിൽ പരിഗണികേണ്ടതാണ്.
 
2006-11 വരെ നീണ്ട കാലഘട്ടത്തിൽ 9 ടെസ്റ്റ് മാച്ചുകളിൽ നിന്ന് 5 തവണയാണ് ശ്രീശാന്ത് എ‌ബ് ഡിവില്ലിയേഴ്‌സിനെ പുറത്താക്കിയത്. ആ അഞ്ച് ടെസ്റ്റ് മത്സരങ്ങളിൽ 16 ആയിരുന്നു ഡിവില്ലിയേഴ്‌സിന്റെ ബാറ്റിങ് ആവറേജ്. അഞ്ച് മത്സരങ്ങളിൽ ഒരിക്കൽ പോലും ഡിവില്ലിയേഴ്‌സിന് അർധശതകം സ്വന്തമാക്കാനായിരുന്നില്ല. 2010ലെ ബോക്‌സിങ് ഡേ ടെസ്റ്റിൽ എ‌ബി‌ഡിയെ ഡക്കാക്കാനും ശ്രീശാന്തിനായി.
 
20007 ടി20 ലോകകപ്പിൽ സൗത്താഫ്രിക്കയോട് ഏറ്റുമുട്ടിയപ്പോഴും ഡിവില്ലിയേഴ്‌സിന്റെ വിക്കറ്റ് ശ്രീയ്ക്ക് തന്നെയായിരുന്നു. ഒരു അഭിമുഖത്തിനിടെ ഡിവില്ലിയേഴ്‌സിനെ കുത്തി സംസാരിക്കുക കൂടി ചെയ്‌തിട്ടുണ്ട് ശ്രീശാന്ത്.
 
എന്തുകൊണ്ടാണെന്നറിയില്ല. എനിക്കെതിരെ കളിക്കുമ്പോഴെല്ലാം അദ്ദേഹം എനിക്ക് വിക്കറ്റ് സമ്മനിക്കുന്നു. ടി20 ലോകകപ്പിൽ എന്റെ പന്തിൽ അദ്ദേഹം ഔട്ടായെങ്കിലും അമ്പയർ സൈമൺ ടഫൽ ഔട്ട് അനുവദിച്ചില്ല. അടുത്ത പന്തിൽ തന്നെ എ‌ബി‌ഡി എനിക്ക് തന്റെ വിക്കറ്റ് സമ്മാനിച്ചു. ശ്രീശാന്ത് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍