പരാഗിന് പകരക്കാരനെത്തുമോ ? ചെന്നൈയ്ക്കെതിരെ കച്ചമുറുക്കി രാജസ്ഥാൻ

ബുധന്‍, 12 ഏപ്രില്‍ 2023 (14:36 IST)
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. 2 വിക്കറ്റ് കീപ്പർമർ നയിക്കുന്ന ടീമുകൾ ഏറ്റുമുട്ടുന്നുവെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. മുൻനിര താരങ്ങളുടെ ബാറ്റിംഗ് പ്രകടനമാണ് ഇരു ടീമുകളുടെയും കരുത്ത്. സ്പിന്നർമാരെയാകും ഇരു ടീമുകളും ഇന്ന് കൂടുതൽ ആശ്രയിക്കുന്നത്.
 
സഞ്ജു സാംസൺ,ജോസ് ബട്ട്‌ലർ,യശസ്വി ജയ്സ്വാൾ എന്നിവരടങ്ങുന്ന രാജസ്ഥാൻ ബാറ്റിംഗ് നിരയ്ക്കെതിരെ രവീന്ദ്ര ജഡേജ,മിച്ചൽ സാൻ്നർ,മോയിൻ അലി എന്നിവരെയാകും ധോനി കളത്തിലിറക്കുക. ആർ അശ്വിൻ,യൂസ്വേന്ദ്ര ചാഹൽ എന്നിവരാണ് രാജസ്ഥാൻ്റെ സ്പിൻ കരുത്ത്. ചെപ്പോക്കിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ സ്വന്തമായുള്ള ആർ അശ്വിൻ ടീമുലുള്ളത് രാജസ്ഥാന് ആത്മവിശ്വാസം നൽകും.
 
അതേസമയം റിയാൻ പരാഗിന് പകരം യുവതാരം ആകാശ് വസിഷ്ടിനെ രാജസ്ഥാൻ ഇന്ന് കളത്തിലിറക്കുമെന്ന് റിപ്പോർട്ടുണ്ട്. ഈ ഒരു മാറ്റമൊഴിച്ചാൽ കഴിഞ്ഞ മത്സരത്തിലെ ഇലവനെ തന്നെയാകും രാജസ്ഥാൻ കളത്തിലിറക്കുക. ഇമ്പാക്ട് താരമായി ഒരു സ്പിന്നർ ഉൾപ്പെട്ടേക്കാം. റുതുരാജ് ഗെയ്ക്ക്വാദ്,ഡെവോൺ കോൺവെ എന്നിവരുടെ പ്രകടനമാകും ചെന്നൈയ്ക്ക് നിർണായകമാവുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍