ആ മണ്ടന്‍ തീരുമാനം സൂര്യയെ സംരക്ഷിക്കാന്‍; രോഹിത്തിനെതിരെ ആഞ്ഞടിച്ച് ആരാധകര്‍

വ്യാഴം, 23 മാര്‍ച്ച് 2023 (13:04 IST)
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ തോറ്റതിനു പിന്നാലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ വിമര്‍ശിച്ച് ആരാധകര്‍. രോഹിത് ടീമില്‍ സ്വജനപക്ഷപാതം കാണിക്കുകയാണെന്ന് ആരാധകര്‍ വിമര്‍ശിച്ചു. മധ്യനിര ബാറ്ററായ സൂര്യകുമാര്‍ യാദവിനെ ഏഴാം നമ്പറിലേക്ക് ഇറക്കിയത് രോഹിത്തിന്റെ മണ്ടന്‍ തീരുമാനമാണെന്നും നിരവധി പേര്‍ പരിഹസിച്ചു. 
 
സാധാരണയായി നാലാം നമ്പറിലാണ് സൂര്യ ബാറ്റ് ചെയ്യാനെത്തുന്നത്. ഇത്തവണ കെ.എല്‍.രാഹുല്‍, അക്ഷര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കെല്ലാം ശേഷമാണ് സൂര്യ ബാറ്റ് ചെയ്യാനെത്തിയത്. ആദ്യ രണ്ട് ഏകദിനങ്ങളിലും ഗോള്‍ഡന്‍ ഡക്കായ സൂര്യയെ സംരക്ഷിക്കാനാണ് ഇതിലൂടെ രോഹിത് പരിശ്രമിച്ചതെന്ന് ആരാധകര്‍ പറയുന്നു. 
 
സൂര്യയെ താഴേക്ക് ഇറക്കും തോറും സമ്മര്‍ദം കുറയുമെന്നും ചിലപ്പോള്‍ സൂര്യ ഇറങ്ങാതെ തന്നെ മത്സരം ജയിച്ചേക്കുമെന്നും രോഹിത് കരുതി. എന്നാല്‍ ഏഴാമനായി ഒടുവില്‍ സൂര്യക്കും ബാറ്റ് ചെയ്യാന്‍ ഇറങ്ങേണ്ടിവന്നു. ആദ്യ രണ്ട് ഏകദിനങ്ങളിലെ പോലെ സൂര്യ മൂന്നാം ഏകദിനത്തിലും ഗോള്‍ഡന്‍ ഡക്കായി. തനിക്ക് പ്രിയപ്പെട്ട താരമായതിനാല്‍ സൂര്യയെ പരമാവധി സംരക്ഷിക്കുകയാണ് രോഹിത്തിന്റെ ലക്ഷ്യമെന്നും അതിനുവേണ്ടിയും ബാറ്റിങ് ഓര്‍ഡര്‍ മാറ്റിയതെന്നും ആരാധകര്‍ വിമര്‍ശിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍