ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മ വിവാഹിതനാകുന്നു. സുഹൃത്തായ റിഥിക സജ്ദയാണ് രോഹിതിന്റെ വധു. ട്വിറ്ററിലൂടെ റിഥികയ്ക്കൊപ്പം നില്കുന്ന സെല്‍ഫി പോസ്റ് ചെയ്താണ് രോഹിത് വിവാഹവാര്‍ത്ത പുറത്തുവിട്ടത്. സുഹൃത്തിനെ ജീവിത സഖിയാക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം അറിയിച്ചാണ് രോഹിത് സെല്‍ഫി പോസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ലോകകപ്പിനിടെ ഇരുവരെയും ഒരുമിച്ച് കണ്ടത് വാര്‍ത്തയായിരുന്നു. എന്നാല്‍ അന്ന് തങ്ങളുടെ ബന്ധത്തെപ്പറ്റി പ്രതികരിച്ചിരുന്നില്ല. ദീര്‍ഘകാലമായി ഇരുവരും സുഹൃത്തുക്കളാണ്. സ്‌പോര്‍ട്‌സ് മാനേജറായ റിഥിക മുംബൈയിലെ സ്‌പോര്‍ട്‌സ് ക്ലബ്ബിലാണ് ജോലി ചെയ്യുന്നത്.