മഗ്രാത്തിനെ നേരിടാന്‍ ആഗ്രഹിച്ചിരുന്നു, കരിയറില്‍ ഏറ്റവും ബുദ്ധിമുട്ടിച്ചത് ആ ബൗളര്‍: മനസ്സ് തുറന്ന് രോഹിത് ശര്‍മ

Webdunia
വെള്ളി, 29 സെപ്‌റ്റംബര്‍ 2023 (19:55 IST)
തന്റെ കരിയറില്‍ ഏറ്റവുമധികം വെല്ലിവിളിയുയര്‍ത്തിയ ബൗളര്‍ ആരാണെന്ന് തുറന്ന് പറഞ്ഞ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. സ്‌പോര്‍ട്‌സ് മാധ്യമപ്രവര്‍ത്തകനായ വിമല്‍കുമാറിന് നല്‍കിയ അഭിമുഖത്തിലാണ് കരിയറില്‍ നേരിട്ട വെല്ലുവിളികളെ പറ്റി രോഹിത് തുറന്ന് സംസാരിച്ചത്.
 
തന്റെ കരിയറില്‍ നേരിട്ടതില്‍ ഏറ്റവും ബുദ്ധിമുട്ടിച്ച ബൗളര്‍ ദക്ഷിണാഫ്രിക്കയുടെ പേസ് ഇതിഹാസമായ ഡെയ്ല്‍ സ്‌റ്റെയ്ന്‍ ആണെന്ന് രോഹിത് പറയുന്നു. വേഗതയ്‌ക്കൊപ്പം സ്വിംഗും കൂടിചേര്‍ന്ന ബൗളിങ്ങായിരുന്നു സ്‌റ്റെയ്‌നിന്റേത്. 140 കിലോമീറ്ററിലേറെ വേഗതയില്‍ പന്തെറിയുമ്പോഴും പന്തുകള്‍ സ്വിങ് ചെയ്യിക്കാന്‍ സ്‌റ്റെയ്‌നിന് സാധിച്ചിരുന്നു. അങ്ങനെ ചെയ്യുന്ന ബൗളര്‍മാര്‍ കുറവാണ്. അങ്ങനെ ചെയ്തിരുന്നു എന്നത് മാത്രമല്ല ഏറെക്കാലം അത് സ്ഥിരതയോടെ ചെയ്യാനും സ്‌റ്റെയ്‌നിന് സാധിച്ചിരുന്നുവെന്നും രോഹിത് പറയുന്നു.
 
അതേസമയം കരിയറില്‍ താന്‍ ആഗ്രഹിച്ചിട്ടും നേരിടാന്‍ സാധിക്കാതെ പോയ താരം ഓസീസ് പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിനെയാണെന്നും തന്റെ കരിയറിലും ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലും കളിച്ച ഏറ്റവും മികച്ച ടെസ്റ്റ് മത്സരമായി താന്‍ കണക്കാക്കുന്നത് ഗാബയില്‍ ഓസ്‌ട്രേലിയക്കെതിരെ നേടിയ ടെസ്റ്റ് വിജയമാണെന്നും ലോകത്ത് കവര്‍ െ്രെഡവ് ഏറ്റവും മികച്ച രീതിയില്‍ കളിക്കുന്ന താരം ഇന്ത്യയുടെ വിരാട് കോലിയാണെന്നും രോഹിത് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article