ടി20 ലോകകപ്പിൽ ക്യാപ്‌റ്റൻ സ്ഥാനമൊഴിഞ്ഞ കോലി 16 അംഗ ലോകകപ്പ് ടീമിൽ അംഗങ്ങളായിരുന്ന ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർക്കും വിശ്രമം അനുവദിച്ചു. അതേസമയം മലയാളി താരം സഞ്ജു സാംസണിന് ടീമിലിടം നേടാൻ സാധിച്ചില്ല.
രാഹുല്‍ ദ്രാവിഡ് മുഴുവന്‍ സമയ പരിശീലകനായി എത്തുന്ന ആദ്യ പരമ്പര കൂടിയാകും ഇത്. കെഎൽ രാഹുൽ വൈസ് ക്യാപ്‌റ്റനാകുന്ന ടീമിൽ ഐപിഎല്ലില്‍ തിളങ്ങിയ റുതുരാജ് ഗെയ്ക്‌വാദ്, വെങ്കടേഷ് അയ്യര്‍, ആവേശ് ഖാന്‍ എന്നിവര്‍ക്ക് വിളിയെത്തി. നവംബര്‍ 17-ന് ജയ്പുരിലാണ് പരമ്പരയിലെ ആദ്യ മത്സരം. നവംബര്‍ 19-ന് റാഞ്ചിയിലും നവംബര്‍ 21-ന് കൊല്‍ക്കത്തയിലുമാണ് മറ്റു മത്സരങ്ങള്‍.
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍ രാഹുല്‍ വൈസ് ക്യാപ്റ്റന്‍, റുതുരാജ് ഗെയ്ക്‌വാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, യുസ്വേന്ദ്ര ചാഹല്‍, ആര്‍. അശ്വിന്‍, അക്സര്‍ പട്ടേല്‍, ആവേശ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്.