ആരാധകര്‍ മറക്കാന്‍ ആഗ്രഹിക്കുന്ന മത്സരമാണ് ട്വന്റി 20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടന്നത്. പത്ത് വിക്കറ്റിനാണ് ഇന്ത്യ മത്സരത്തില്‍ തോറ്റത്. തോല്‍വിയുടെ ആഘാതത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ഏറെ നിരാശരായാണ് കാണപ്പെട്ടത്.
നായകന്‍ രോഹിത് ശര്‍മ മത്സരശേഷം കരയുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഡഗ്ഔട്ടില്‍ എത്തിയ രോഹിത് കണ്ണുതുടയ്ക്കുന്നത് ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തു.