"റോ"ഹിറ്റുമായി ഗില്ലിനും രോഹിത്തിനും സെഞ്ചുറി, ഇംഗ്ലണ്ടിനെ അടിച്ചോതുക്കി ഇന്ത്യൻ പട

അഭിറാം മനോഹർ

വെള്ളി, 8 മാര്‍ച്ച് 2024 (11:49 IST)
Gill and Rohit
ഇംഗ്ലണ്ടിനെതിരായ ധരംശാല ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യയുടെ പൂര്‍ണ്ണ ആധിപത്യം. 30 ഓവറില്‍ 135 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 59 ഓവറില്‍ ഒരു വിക്കറ്റിന് 262 റണ്‍സെന്ന നിലയിലാണ്. രോഹിത് ശര്‍മയുടെയും ശുഭ്മാന്‍ ഗില്ലിന്റെയും സെഞ്ചുറി പ്രകടനങ്ങളാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്.
 
137 പന്തിലാണ് ഗില്ലിന്റെ സെഞ്ചുറി പ്രകടനം. രോഹിത് ശര്‍മയാകട്ടെ 154 പന്തുകളാണ് സെഞ്ചുറിയിലെത്താനായി എടുത്തത്. പരമ്പരയില്‍ രോഹിത് ശര്‍മയുടെ രണ്ടാമത്തെ സെഞ്ചുറിയാണിത്. 52 റണ്‍സില്‍ നിന്നും ബാറ്റിംഗ് പുനരാരംഭിച്ച രോഹിത് 68ല്‍ റണ്‍സില്‍ നില്‍ക്കെ ലെഗ് സ്ലിപ്പില്‍ ടോം ഹാര്‍ട്‌ലി ക്യാച്ച് കൈവിട്ടത് മത്സരത്തില്‍ നിര്‍ണായകമായി. ഗില്ലും ടോപ് ഗിയറിലേക്ക് മാറിയതോടെ അനായാസകരമായാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ റണ്‍സ് കണ്ടെത്തിയത്.
 
രോഹിത്തിന്റെ ടെസ്റ്റ് കരിയറിലെ പന്ത്രണ്ടാമത്തെയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഒന്‍പതാമത്തെയും സെഞ്ചുറിയാണിത്. അതേസമയം ടെസ്റ്റ് കരിയറിലെ നാലാമത്തെ ടെസ്റ്റ് സെഞ്ചുറിയാണ് ശുഭ്മാന്‍ ഗില്‍ കുറിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍