ഔട്ട് ആയി ചരിത്രത്തില്‍ ഇടം പിടിച്ചു; പന്തിനെ തേടി അപൂര്‍വ്വ റെക്കോര്‍ഡ് - ഒപ്പമുള്ളത് ദ്രാവിഡ്
ഞായര്‍, 14 ഒക്‌ടോബര്‍ 2018 (12:48 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പുതിയ സെന്‍സേഷന്‍ താരമാണ് റിഷഭ് പന്ത്. ലഭിച്ച അവസരങ്ങള്‍ മനോഹരമായി കൈകാര്യം ചെയ്യുന്നതിലെ മിടുക്കാണ് യുവതാരത്തെ ശ്രദ്ധേയനാക്കുന്നത്.
വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ആദ്യ രണ്ടു ടെസ്‌റ്റുകളിലും മികച്ച പ്രകടനം പുറത്തെടുത്ത പന്ത് മറ്റൊരു റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യന്‍ ടീമിന്റെ വന്‍മതില്‍ എന്നറിയപ്പെട്ട രാഹുല്‍ ദ്രാവിഡിന്റെ പുറത്താകല്‍ റെക്കോര്‍ഡിനൊപ്പമാണ് പന്ത് സ്ഥാനം പിടിച്ചിരിക്കുന്നത്.
തുടര്‍ച്ചയായ രണ്ട് ഇന്നിംഗ്സുകളില്‍ 90കളില്‍ പുറത്തായ രണ്ടാം ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് പന്തിനെ തേടിയെത്തിയത്. രാജ്‌കോട്ടിലെ ആദ്യ ടെസ്‌റ്റില്‍ 92 റണ്‍സിനു പുറത്തായ അദ്ദേഹം ഹൈദരാബാദിലെ രണ്ടാം മത്സരത്തിലും അതേ റണ്‍സിന് കൂടാരം കയറി.
രാജ്‌കോട്ടില്‍ ബിഷൂവിന് വിക്കറ്റ് സമ്മാനിച്ച് പുറത്തായ പന്ത് ഹൈദരാബാദ് ടെസ്‌റ്റില്‍ ഗബ്രിയേലിന് വിക്കറ്റ് നല്‍കിയാണ് മടങ്ങിയത്.
1997ല്‍ ശ്രീലങ്കയ്ക്കെതിരെ തുടര്‍ച്ചയായ രണ്ട് ഇന്നിംഗ്സുകളില്‍ ഇതേ രീതിയില്‍ ദ്രാവിഡ് പുറത്തായിരുന്നു. 92, 93 എന്നിങ്ങനെയായിരുന്നു അന്ന് അദ്ദേഹത്തിന്റെ സ്‌കോര്‍. അതേസമയം, ഏകദിന ശൈലിയില്‍ ബാറ്റ് വീശുന്നതാണ് പന്തിന് വിനയാകുന്നത്.