രോഹിത് ശർമ മുംബൈയിൽ പിന്നാലെ ട്വിറ്ററിൽ ഹാർദ്ദിക്കിന് ആന്തരാഞ്ജലി നേർന്ന് ആരാധകരുടെ പ്രതിഷേധം

അഭിറാം മനോഹർ
ചൊവ്വ, 19 മാര്‍ച്ച് 2024 (18:17 IST)
അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഐപിഎല്‍ പുതിയ സീസണിനായി മുംബൈ ഇന്ത്യന്‍സിന്റെ സൂപ്പര്‍ താരവും ഇന്ത്യന്‍ നായകനുമായി രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് ക്യാമ്പിലെത്തി. മുംബൈ ഇന്ത്യന്‍സ് തന്നെ അവരുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെയാണ് രോഹിത് മുംബൈ ക്യാമ്പിലെത്തിയ വിവരം ആരാധകരുമായി പങ്കുവെച്ചത്.
 
കഴിഞ്ഞ വര്‍ഷം വരെ ഗുജറാത്ത് ടൈറ്റന്‍സ് നായകനായ മുന്‍ മുംബൈ താരം ഹാര്‍ദ്ദിക് പാണ്ഡ്യയെ മുംബൈ ഇക്കുറി ടീമിലെത്തിച്ചിരുന്നു. തുടര്‍ന്ന് രോഹിത്തിനെ നായകസ്ഥാനത്ത് നിന്നും മാറ്റുകയും പാണ്ഡ്യയെ നായകനാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ മുംബൈ ഇന്ത്യന്‍സ് മാനേജ്‌മെന്റിനെതിരെ ആരാധകര്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ട്. ഇതിനിടെയാണ് രോഹിത് മുംബൈ ക്യാമ്പിലെത്തിയത്. രോഹിത്തിന്റെ വരവ് ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് കൊണ്ടാണ് ആരാധകര്‍ സ്വീകരിക്കുന്നത്. മുംബൈയുടെ യഥാര്‍ഥ ചക്രവര്‍ത്തി രോഹിത്താണെന്നും ഫ്രാഞ്ചൈസിയുടെ ലെജന്റായ രോഹിത്തിനോട് മുംബൈ ചെയ്തത് ചതിയാണെന്നും എക്‌സില്‍ ആരാധകര്‍ പറയുന്നു.
 
അതേസമയം ഈ മാസം 22നാണ് ഐപിഎല്‍ മത്സരങ്ങള്‍ തുടങ്ങുന്നത്.ചെന്നൈ സൂപ്പര്‍ കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഐപിഎല്ലിലെ ആദ്യ മത്സരം.24ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് മുംബൈയുടെ ആദ്യമത്സരം.

അനുബന്ധ വാര്‍ത്തകള്‍

Next Article