മധ്യനിര ഇത്ര ദുര്‍ബലമായ മറ്റൊരു ഐപിഎല്‍ ടീം വേറെ ഉണ്ടാകില്ല. വിരാട് കോലി, ഫാഫ് ഡു പ്ലെസിസ്, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവരില്‍ മാത്രമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് പ്രതീക്ഷ അര്‍പ്പിക്കാനുള്ളത്. ഇവര്‍ മൂന്ന് പേര്‍ കളിച്ചാല്‍ എന്തെങ്കിലും നടക്കും. ഇല്ലെങ്കില്‍ ടീം മൂക്കും കുത്തി വീഴുന്ന അവസ്ഥയാണ്. ആര്‍സിബിയുടെ ടീം സെലക്ഷനാണ് ഇപ്പോഴത്തെ പ്രധാന തലവേദനയെന്നാണ് ആരാധകര്‍ പറയുന്നത്.
കോലിയും ഡു പ്ലെസിസും മാക്‌സ്വെല്ലും ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയാല്‍ പോലും അത് മുതലാക്കാന്‍ കഴിവുള്ള ആരും ആര്‍സിബിയുടെ മധ്യനിരയില്‍ ഇല്ല. അല്‍പ്പമെങ്കിലും ബിഗ് ഹിറ്റര്‍ എന്ന നിലയില്‍ കളിക്കുന്നത് ദിനേശ് കാര്‍ത്തിക്ക് മാത്രമാണ്. മധ്യനിരയില്‍ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിക്കുന്നില്ല.