സഞ്ജുവിനെ സ്വന്തമാക്കാൻ ഈ രണ്ട് ടീമുകൾ ശ്രമിച്ചു എന്നാണ് ഞാൻ മനസിലാക്കുന്നത്. ഈ ടീമുകൾ സമീപിച്ചതിന്ന ശേഷം സഞ്ജുവിനെ ടീമിൽ നിലനിർത്തുക മാത്രമല്ല ടീമിന്റെ നായകനാക്കുക കൂടി ചെയ്‌തു രാജസ്ഥാൻ. സ്റ്റീവ് സ്മിത്തിനെ മാറ്റി ഇന്ത്യൻ താരത്തെ നായകനാക്കിയതിൽ സന്തോഷമുണ്ട്. ഐപിഎല്ലിൽ സ്മിത്തിന് 12.5 കോടി രൂപ വിലയുണ്ടെന്ന് ഞാൻ കരുതുന്നില്ല. ആരെങ്കിലും സ്മിത്തിനെ ഇത്രയും തുകയ്‌ക്ക് വാങ്ങിയാൽ അത് തന്നെ അതിശയിപ്പിക്കുമെന്നും ചോപ്ര പറഞ്ഞു.