Ravindra Jadeja: രവീന്ദ്ര ജഡേജയ്ക്ക് ട്വന്റി 20 ലോകകപ്പ് നഷ്ടമായേക്കും; ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് ഉടനുണ്ടാകില്ലെന്നും റിപ്പോര്‍ട്ട്, ഇന്ത്യക്ക് തിരിച്ചടി !
Ravindra Jadeja: ട്വന്റി 20 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വന്‍ തിരിച്ചടി. ഏഷ്യാ കപ്പിനിടെ പരുക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് ട്വന്റി 20 ലോകകപ്പ് നഷ്ടമായേക്കും. നിലവില്‍ ഇന്ത്യ ഏറ്റവും വിശ്വാസത്തോടെ ആശ്രയിക്കുന്ന ഓള്‍റൗണ്ടറാണ് ജഡേജ. ഏഷ്യാ കപ്പ് മത്സരങ്ങള്‍ നടക്കുന്നതിനിടെയാണ് ജഡേജയ്ക്ക് കാല്‍മുട്ടിനു പരുക്കേറ്റത്.
ജഡേജയുടെ പരുക്ക് കടുത്തതാണെന്നാണ് ബിസിസിഐ വൈദ്യസംഘത്തിന്റെ വിലയിരുത്തല്‍. ജഡേജയെ നേരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ജഡേജയ്ക്ക് മാസങ്ങളോളം വിശ്രമം വേണ്ടിവരുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അങ്ങനെയെങ്കില്‍ ട്വന്റി 20 ലോകകപ്പ് താരത്തിനു നഷ്ടമാകും. മാത്രമല്ല ജഡേജയ്ക്ക് ഉടന്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്താന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.