Virat Kohli: 'വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ ഈ സമയം കൊണ്ട് ടീമില്‍ നിന്ന് പുറത്തായേനെ'; സെഞ്ചുറി നേടിയിട്ടും കോലിയുടെ 'നെഞ്ചത്ത് കയറി' ഗംഭീര്‍

Webdunia
ശനി, 10 സെപ്‌റ്റംബര്‍ 2022 (08:27 IST)
Virat Kohli: ട്വന്റി 20 ഫോര്‍മാറ്റില്‍ ആദ്യ സെഞ്ചുറി നേടി സെഞ്ചുറി വരള്‍ച്ചയ്ക്ക് വിരാമമിട്ടിരിക്കുകയാണ് വിരാട് കോലി. ക്രിക്കറ്റ് ലോകം ഒന്നടങ്കം കോലിയെ വാഴ്ത്തുന്നു. കോലിയുടെ മടങ്ങിവരവ് ഇന്ത്യക്ക് ഗുണം ചെയ്യുമെന്നാണ് ആരാധകരുടെയും മുന്‍ താരങ്ങളുടെയും വിലയിരുത്തല്‍. എന്നാല്‍ അതിനിടയിലും കോലിയെ പരോക്ഷമായി കുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. 
 
സെഞ്ചുറി നേടാതെ ഇത്ര കാലം ടീമില്‍ തുടരാന്‍ കോലിക്ക് മാത്രമേ സാധിക്കൂ എന്നാണ് ഗംഭീര്‍ പറഞ്ഞത്. രോഹിത് ശര്‍മയെ പോലും ഇത്ര കാലം സെഞ്ചുറി അടിക്കാതിരുന്നാല്‍ ടീമില്‍ നിന്ന് പുറത്താക്കും. കോലിക്ക് ഇന്ത്യന്‍ ടീമില്‍ കിട്ടുന്ന പ്രിവില്ലേജ് ആണ് അതെന്നും ഗംഭീര്‍ പറഞ്ഞു. 
 
' സെഞ്ചുറിയില്ലാതെ മൂന്ന് വര്‍ഷം വലിയൊരു കാലയളവാണ്, മൂന്ന് മാസം ഒന്നും അല്ലല്ലോ...കോലിയെ ഞാന്‍ വിമര്‍ശിക്കുകയല്ല. എങ്കിലും കഴിഞ്ഞ കാലങ്ങളില്‍ കുറേ റണ്‍സ് നേടിയിട്ടുള്ളത് കൊണ്ട് മാത്രമാണ് സെഞ്ചുറിയില്ലാതെയും കോലി ടീമില്‍ തുടര്‍ന്നത്. മൂന്ന് വര്‍ഷം സെഞ്ചുറിയില്ലാതെ ഇരിക്കുമ്പോള്‍ ഏതെങ്കിലും യുവ താരത്തിന് ഇങ്ങനെ ടീമില്‍ തുടരാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. ഇപ്പോള്‍ ഡ്രസിങ് റൂമില്‍ ഉള്ളവരില്‍ ഒരു സെഞ്ചുറി പോലുമില്ലാതെ ഇങ്ങനെ മൂന്ന് വര്‍ഷം ടീമില്‍ തുടരാന്‍ സാധിക്കുന്ന ആരും ഇല്ല. രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, രഹാനെ, അശ്വിന്‍ തുടങ്ങിയവര്‍ പോലും ടീമില്‍ നിന്ന് പുറത്തായേനെ. കോലിക്ക് മാത്രമാണ് അതിനുള്ള സാധ്യതയുള്ളത്.' ഗംഭീര്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article