രവിശാസ്ത്രി ഒന്നുപറഞ്ഞു, കോലി മറ്റൊന്നുപറഞ്ഞു - താന്‍ അനുഭവിച്ചതെന്തെന്ന് വിശദമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ഹീറോ !

ജെയ്‌സല്‍ സേവ്യര്‍
വ്യാഴം, 26 ഡിസം‌ബര്‍ 2019 (18:21 IST)
വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ആറുപന്തുകളില്‍ നിന്ന് 17 റണ്‍സെടുത്ത് ഇന്ത്യയെ വിജയത്തിലേക്കുനയിച്ച ശാര്‍ദ്ദുല്‍ താക്കൂറാണ് ഇപ്പോള്‍ ക്രിക്കറ്റ് ആരാധകരുടെ ഹീറോ. വലിയ സമ്മര്‍ദ്ദം നിലനില്‍ക്കുന്ന ഘട്ടത്തിലാണ് ശാര്‍ദ്ദുല്‍ ബാറ്റ് ചെയ്യാന്‍ ഗ്രൌണ്ടിലേക്കിറങ്ങുന്നത്.
 
ഗ്രൌണ്ടിലേക്ക് ഇറങ്ങുന്നതിന് തൊട്ടുമുമ്പ് സംഭവിച്ച കാര്യങ്ങളേക്കുറിച്ച് ശാര്‍ദ്ദുല്‍ പിന്നീട് വാചാലനായി.
 
"ഞാന്‍ ബാറ്റ് ചെയ്യാനായി ഇറങ്ങുമ്പോള്‍ രവി ശാസ്ത്രി സാര്‍ എന്നെ വിളിച്ചു. കളി ഫിനിഷ് ചെയ്യാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടു. എനിക്ക് അതിനുള്ള കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിംഗിളുകള്‍ എടുത്ത് രവീന്ദ്ര ജഡേജയ്ക്ക് സ്ട്രൈക്ക് കൈമാറാനാണ് ഞാന്‍ ഗ്രൌണ്ടിലിറങ്ങുമ്പോള്‍ വിരാട് ആവശ്യപ്പെട്ടത്” - ശാര്‍ദ്ദുല്‍ താക്കൂര്‍ വ്യക്തമാക്കി. 
 
“ഭാഗ്യത്തിന് ആദ്യ പന്തുതന്നെ ബാറ്റിന്‍റെ മധ്യത്തില്‍ കണക്‍ട് ചെയ്യാന്‍ എനിക്ക് കഴിഞ്ഞു. പന്ത് ബാറ്റിലേക്ക് വരുമെന്ന് ജഡ്ഡു എന്നോട് പറഞ്ഞു. ഞാന്‍ ആദ്യ ബോള്‍ ബൌണ്ടറി കടത്തിയതോടെ ജഡേജയുടെ സമ്മര്‍ദ്ദവും കുറഞ്ഞു.” - ശാര്‍ദ്ദുല്‍ പറഞ്ഞു.
 
ഈയൊരു പ്രകടനത്തോടെ ടീം ഇന്ത്യയില്‍ ശാര്‍ദ്ദുല്‍ താക്കൂറിന് ഒരു സുപ്രധാന സ്ഥാനം നേടാന്‍ കഴിയുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article