നിങ്ങൾക്ക് മാത്രം എന്തിനാണ് ഇത്രയും വിശ്രമം, ദ്രാവിഡിനെ രൂക്ഷമായി വിമർശിച്ച് രവി ശാസ്ത്രി

വ്യാഴം, 17 നവം‌ബര്‍ 2022 (18:44 IST)
ടി20 ലോകകപ്പിന് പിന്നാലെ നടക്കുന്ന ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിൽ ഇന്ത്യൻ പരിശീലകനായ രാഹുൽ ദ്രാവിഡിന് വിശ്രമം അനുവദിച്ചതിനെ വിമർശിച്ച് മുൻ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. പരിശീലകൻ കളിക്കാർക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കേണ്ടയാളാണെന്നും ഇടയ്ക്കിടെ ഇങ്ങനെ വിശ്രമം എടുക്കുന്നത് ശരിയല്ലെന്നും രവിശാസ്ത്രി പറഞ്ഞു.
 
ലോകകപ്പിന് പിന്നാലെ ദ്രാവിഡിന് വിശ്രമം അനുവദിച്ചതിനെ തുടർന്ന് ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായ വിവിഎസ് ലക്ഷ്മണാണ് ന്യൂസിലൻഡ് പര്യടനത്തിൽ ഇന്ത്യൻ പരിശീലകനാകുന്നത്, വിശ്രമം എടുക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല. എൻ്റെ കളിക്കാരെ കൂടുതൽ മനസിലാക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഓരോ വർഷവും ഐപിഎൽ സമയത്ത് പരിശീലകന് 2-3 മാസം വിശ്രമം ലഭിക്കുന്നുണ്ട്. പിന്നെന്തിനാണ് പരിശീലകനും സപ്പോർട്ട് സ്റ്റാഫിനും വേറെ വിശ്രമം നൽകുന്നത്. രവിശാസ്ത്രി ചോദിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍