ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യൻ സൂപ്പർ താരം കോലി നടത്തിയ അവിശ്വസനീയമായ പ്രകടനത്തെ പുകഴ്ത്തി മുൻ ഇന്ത്യൻ പരിശീലകനായ രവി ശാസ്ത്രി. കരിയറിലെ മോശം സമയത്തിലൂടെ കോലി കടന്നുപോയപ്പോൾ എല്ലാവരും വിമർശിച്ച് അദ്ദേഹത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കിയെന്നും എന്നാൽ പാകിസ്ഥാനെതിരെ അദ്ദേഹം ആരെന്ന് ലോകത്തിന് കാണിച്ചുതന്നുവെന്നും രവിശാസ്ത്രി പറഞ്ഞു.
പാകിസ്ഥാനെതിരെ 53 പന്തിൽ നിന്നും പുറത്താകതെ 82 റൺസെടുത്ത കോലിയായിരുന്നു ഇന്ത്യയുടെ വിജയശില്പി. ഇന്ത്യൻ കോച്ചായ ശേഷം കളിക്കാരെ മാനസികമായി കൂടുതൽ ശക്തരാക്കാനാണ് താൻ ശ്രമിച്ചിരുന്നതെന്നും രവി ശാസ്ത്രി പറഞ്ഞു. മുറിഞ്ഞ വജ്രമായാണ് ഞാൻ കോലിയെ കണ്ടത്. കഴിഞ്ഞ കുറച്ചു വർഷമായി അവൻ മോശം സമയത്തിലൂടെ പോയ്കൊണ്ടിരുന്നപ്പോൾ അതൊന്നും ഞാൻ അത്ര ഗൗരവകരമായി എടുത്തിരുന്നില്ല.
കാരണം മാനസികമായി കോലി എത്രമാത്രം കരുത്തനാണെന്ന് എനിക്കറിയാമായിരുന്നു. സ്വയം പ്രതിഫലിപ്പിക്കാനുള്ള ഇടം മാത്രമായിരുന്നു കോലിക്ക് ആവശ്യം. ക്രിക്കറ്റിൽ നിന്നും എടുത്ത ചെറിയ ബ്രേക്ക് ഇവിടെ കോലിയെ സഹായിച്ചു. പാകിസ്ഥാനെതിരെ താൻ എന്താണെന്ന് കോലി കാണിച്ചുതന്നു. ഞാൻ ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച ടി20 മത്സരമായിരുന്നു അത്. രവി ശാസ്ത്രി പറഞ്ഞു.