ഇന്ന് വരെ ഒരു സെലക്ഷൻ യോഗത്തിലും ഞാൻ പങ്കെടുത്തിട്ടില്ല: രവി ശാസ്ത്രി

ചൊവ്വ, 2 മെയ് 2023 (20:22 IST)
ഇന്ത്യൻ ടീമിൻ്റെ ഭാഗമായി നീണ്ട 7 വർഷക്കാലം പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും സെലക്ഷൻ കമ്മിറ്റി യോഗങ്ങളിലും താൻ പങ്കെടുത്തിട്ടില്ലെന്ന് മുൻ ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ്ത്രി. 2014 മുതൽ ആദ്യം ഡയറക്ടറായും 2021 വരെ പരിശീലകനുമായാണ് രവി ശാസ്ത്രി ഇന്ത്യൻ ടീമിൻ്റെ ഭാഗമായി പ്രവർത്തിച്ചത്.
 
7 വർഷമായി ഞാൻ ടീമിൻ്റെ ഭാഗമായിരുന്നു. എന്നാൽ ഒരു സെലക്ഷൻ യോഗത്തിലും ഞാൻ പങ്കെടുത്തിട്ടില്ല.എന്നെ അതിലേക്ക് ആരും ക്ഷണിച്ചിട്ടില്ല. യോഗം എങ്ങനെ നടക്കുന്നുവെന്നോ ആരെല്ലാം പങ്കെടുക്കുന്നോ എന്നൊന്നും എനിക്കറിയില്ല. കഴിഞ്ഞ 3-4 വർഷക്കാലമായി സെലക്ഷൻ കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കാൻ പോലും അർഹതയില്ലാത്ത പലരും ഉൾപ്പെട്ടിട്ടുണ്ടെന്നും ശാസ്ത്രി പറഞ്ഞു. അതേസമയം താൻ യോഗങ്ങളിൽ പങ്കെടുത്തിരുന്നെങ്കിൽ അത് കളിക്കാരുമായുള്ള ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാക്കിയേനെയെന്നും എന്നാൽ ഭാവി പരിഗണിക്കുമ്പോൾ സെലക്ഷൻ കമ്മിറ്റി യോഗങ്ങളിൽ പരിശീലകരുടെ സാന്നിധ്യം ഗുണം ചെയ്യുമെന്നും ശാസ്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍