എപ്പോഴെന്ന് പറയാനാകില്ല, പക്ഷേ ഉറപ്പായും ദ്രാവിഡ് ഇന്ത്യൻ പരിശീലകനാകും

ഞായര്‍, 18 ജൂലൈ 2021 (14:45 IST)
രാഹുൽദ്രാവിഡ് ഇന്ത്യയുടെ പരിശീലകസ്ഥാനതേക്ക് എത്തുമെന്നതിൽ സംശയമില്ലെന്ന് മുൻ ഇന്ത്യൻ താരം ഡബ്ലു‌വി രാമൻ. അത് എപ്പോൾ സംഭവിക്കുമെന്ന് പറയാനാകില്ല, എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകസ്ഥാനം ദ്രാവിഡിന്റെ കൈകളിലെത്തും രാമൻ പറഞ്ഞു.
 
എപ്പോൾ സംഭവിക്കും എന്ന് പറയാനാകില്ല. ദ്രാവിഡ് എപ്പോൾ തയ്യാറാകുന്നോ അപ്പോൾ അത് സംഭവിക്കും. എന്താണോ തങ്ങൾക്കുള്ള കഴിവ് അത് കളിക്കാരെ ബോധ്യപ്പെടുത്താൻ ദ്രാവിഡിനാകും. കഴിഞ്ഞ 3-4 വർഷമായി ദ്രാവിഡ് ഇന്ത്യൻ യുവനിരയോടൊപ്പം പ്രവർത്തിക്കുന്നു.ഇനി ഒരു രണ്ട് വർഷം കൂടി പ്രവർത്തിച്ചാൽ അത് ഇന്ത്യയ്ക്ക് വലിയഗുണം ചെയ്യും. ഡബ്ലുവി രാമൻ പറഞ്ഞു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍