ഗോള്‍ഡന്‍ ഡക്കായി വന്ന പുജാരയുടെ പുറത്ത് തട്ടി ദ്രാവിഡ്; ഡ്രസിങ് റൂം വീഡിയോ കാണാം

Webdunia
തിങ്കള്‍, 27 ഡിസം‌ബര്‍ 2021 (12:07 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഗോള്‍ഡന്‍ ഡക്കിന് പുറത്തായതിന്റെ നിരാശയിലാണ് ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ ചേതേശ്വര്‍ പുജാര. ടെസ്റ്റ് കരിയര്‍ ചോദ്യചിഹ്നങ്ങള്‍ക്കിടെ നില്‍ക്കുമ്പോഴാണ് പുജാരയുടെ മറ്റൊരു മോശം ഇന്നിങ്‌സ്. ലുങ്കി എങ്കിഡിയുടെ പന്തില്‍ കീഗന്‍ പീറ്റേഴ്‌സണ് ക്യാച്ച് നല്‍കിയാണ് പുജാര ഗോള്‍ഡന്‍ ഡക്കായത്. 
<

#SAvIND pic.twitter.com/SpMO6RtccL

— Ashwin Natarajan (@ash_natarajan) December 26, 2021 >ഏറെ നിരാശയോടെ ഡ്രസിങ് റൂമിലേക്ക് കയറിവന്ന പുജാരയെ ഒരു സ്പര്‍ശം കൊണ്ട് ആശ്വസിപ്പിക്കുന്ന ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ പ്രവൃത്തിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ജസ്പ്രീത് ബുംറ, പ്രിയങ്ക് പാഞ്ചല്‍ എന്നിവര്‍ക്കൊപ്പം ഡ്രസിങ് റൂമില്‍ നിന്ന് കളി കാണുന്ന പുജാരയെ വീഡിയോയില്‍ കാണാം. ഇവര്‍ക്ക് മുന്നിലായി പരിശീലകന്‍ ദ്രാവിഡ് നില്‍ക്കുന്നുണ്ടായിരുന്നു. ഡ്രസിങ് റൂമിന്റെ ഉള്ളിലേക്ക് കയറി പോകുന്നതിനിടെ ദ്രാവിഡ് പുജാരയുടെ പുറത്ത് തട്ടി ആശ്വസിപ്പിക്കുന്നുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article