താരങ്ങൾക്ക് മുറിയിൽ പോലും സ്വകാര്യതയില്ല, അസ്വസ്ഥപ്പെടുത്തുന്നുവെന്ന് ദ്രാവിഡ്

Webdunia
ബുധന്‍, 2 നവം‌ബര്‍ 2022 (14:38 IST)
ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഹോട്ടൽ മുറിയിലെ ദൃശ്യങ്ങൾ പുറത്തായ സംഭവം നിരാശാജനകമെന്ന് പരിശീലകൻ രഹുൽ ദ്രാവിഡ്.താരങ്ങൾക്ക് സ്വന്തം മുറിയിൽ പോലും സ്വകാര്യത ലഭിക്കാത്തത് അംഗീകരിക്കാനാകില്ലെന്നും ദ്രാവിഡ് പറഞ്ഞു.
 
എല്ലാ തിരക്കിൽ നിന്നും മാറി സമാധാനത്തോടെ ഇരിക്കാൻ ആഗ്രഹിക്കുന്ന ഇടമാണ് എല്ലാവർക്കും സ്വന്തം മുറി. അവിടെ പോലും സ്വകാര്യത ലഭിക്കുന്നില്ലെങ്കിൽ  എന്ത് ചെയ്യും. സമാധാനവും സുരക്ഷിതത്വവും ആഗ്രഹിക്കുന്ന സ്ഥലത്ത് അത് ലഭിച്ചില്ലെങ്കിൽ ആരായാലും പ്രതികരിക്കും. ദ്രാവിഡ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തന്റെ ഹോട്ടല്‍ മുറിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതില്‍ പ്രതിഷേധിച്ച് ക്രിക്കറ്റ് താരം വിരാട് കോലി രംഗത്ത് വന്നത്. ആരാധകർ താരങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്ക് കയറുന്നത് ശരിയല്ലെന്നായിരുന്നു കോലിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article