Rahul Dravid: കരാര്‍ പുതുക്കില്ല, ലോകകപ്പിനു ശേഷം ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിയും; പകരം ആശിഷ് നെഹ്‌റ !

Webdunia
വ്യാഴം, 7 സെപ്‌റ്റംബര്‍ 2023 (16:06 IST)
Rahul Dravid: ഏകദിന ലോകകപ്പിനു ശേഷം രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ പരിശീലക സ്ഥാനം ഒഴിയുമെന്ന് റിപ്പോര്‍ട്ട്. രാഹുല്‍ ദ്രാവിഡിന്റെ ബിസിസിഐയുമായുള്ള കരാര്‍ നവംബര്‍ മാസത്തോടെ അവസാനിക്കും. കരാര്‍ പുതുക്കാന്‍ രാഹുല്‍ ദ്രാവിഡും ബിസിസിഐയും തയ്യാറല്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ഇന്ത്യ ലോകകപ്പ് നേടിയാല്‍ പോലും പരിശീലക സ്ഥാനത്ത് ദ്രാവിഡ് തുടരില്ല. 
 
ലോകകപ്പിനു പിന്നാലെ നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ എവേ ടെസ്റ്റ് പരമ്പരയിലും ഇംഗ്ലണ്ടിനെതിരായ ഹോം ടെസ്റ്റ് പരമ്പരയിലും ദ്രാവിഡ് പരിശീലകനായി തുടര്‍ന്നേക്കും. അതേസമയം ടെസ്റ്റിലും പരിമിത ഓവര്‍ ക്രിക്കറ്റിലും വ്യത്യസ്ത പരിശീലകരെ പരീക്ഷിക്കാന്‍ ബിസിസിഐയ്ക്ക് താല്‍പര്യമില്ല. 
 
ദ്രാവിഡിന് പകരക്കാരനായി ആശിഷ് നെഹ്‌റയെയാണ് ബിസിസിഐ പരിഗണിക്കുന്നത്. എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സ് പരിശീലകനായ നെഹ്‌റ ഇന്ത്യന്‍ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് അറിയിച്ചിട്ടുണ്ട്. 2025 ലാണ് ഗുജറാത്ത് ടൈറ്റന്‍സുമായുള്ള നെഹ്‌റയുടെ കരാര്‍ അവസാനിക്കുക. അതിനുശേഷം മാത്രം ഇന്ത്യന്‍ പരിശീലക സ്ഥാനത്തെ കുറിച്ച് ചിന്തിക്കാമെന്ന നിലപാടാണ് നെഹ്‌റയ്ക്ക്. വിദേശത്തു നിന്നുള്ള ഒരു പരിശീലകനേയും ബിസിസിഐ പരിഗണിക്കുന്നുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article