ശാസ്ത്രി പരിശീലകനായിരിക്കെ കോലിക്ക് കൂടുതൽ പരിഗണന നൽകി, രോഹിത്തും കോലിയും തമ്മിലുണ്ടായ അകൽച്ച തീർത്തത് ശാസ്ത്രി തന്നെ

ഞായര്‍, 5 ഫെബ്രുവരി 2023 (09:17 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ഏറ്റവും പ്രധാന താരങ്ങളും ടീമിലെ ഏറ്റവും മുതിർന്ന താരങ്ങളുമാണ് വിരാട് കോലിയും രോഹിത് ശർമയും. ടീമിൻ്റെ പ്രധാനകളിക്കാരാണെങ്കിലും ഇരുതാരങ്ങളും തമ്മിൽ അത്ര മെച്ചപ്പെട്ട ബന്ധമല്ല ഉള്ളതെന്ന റിപ്പോർട്ടുകൾ പലപ്പോഴായി പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഈ വാർത്തകളെ ശരിവെച്ചുകൊണ്ടുള്ള മുൻ ഫീൽഡിംഗ് കോച്ച് ആർ ശ്രീധറിൻ്റെ പരാമർശങ്ങൾ ചർച്ചയായിരിക്കുകയാണ്.
 
രവി ശാസ്ത്രി പരിശീലകനായിരുന്ന സമയത്ത് കോലിയ്ക്ക് മറ്റുള്ളവരേക്കാൾ ടീമിൽ സ്വാധീനമുണ്ടായിരുന്നു. ടീമിൻ്റെ തീരുമാനങ്ങൾ ഇരുവരും മാത്രമായി തീരുമാനിക്കുന്നതിൽ കാര്യങ്ങൾ നീങ്ങിയതാണ് ടീമിൽ കോലി പക്ഷമെന്നും രോഹിത് പക്ഷമെന്നും രണ്ട് സംഘങ്ങൾ ഉണ്ടാകാൻ കാരണമായതെന്നും ഒടുവിൽ ഈ പ്രശ്നങ്ങൾ രവി ശാസ്ത്രി തന്നെ പരിഹരിച്ചെന്നും ആർ ശ്രീധറിൻ്റെ കോച്ചിംഗ് ബിയോണ്ട് എന്ന പുസ്തകത്തിൽ പറയുന്നു.
 
2019ലെ ലോകകപ്പ് സെമി തോൽവിയ്ക്ക് ശേഷം ഇന്ത്യൻ ഡ്രെസ്സിംഗ് റൂമിൽ 2 പക്ഷമുണ്ടെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ലോകകപ്പിലെ പരാജയത്തിന് ശേഷം വിൻഡീസ് പര്യടനത്തിനായി ഞങ്ങൾ അമേരിക്കയിലേക്ക് പോയി. അവിടെയെത്തിയ ശേഷം രവിശാസ്ത്രി ആദ്യം ചെയ്തത് രോഹിത്തിനോടും കോലിയോടും സംസാരിക്കുകയായിരുന്നു. ആളുകൾ എന്തുതന്നെ ചർച്ചചെയ്താലും സീനിയർ താരങ്ങളെന്ന നിലയിൽ ഇരുവരും ഒന്നിച്ച് പോകേണ്ടത് ടീമിൻ്റെ ആവശ്യമാണെന്ന് രണ്ടുപേരോടും ശാസ്ത്രി പറഞ്ഞു. ടീമെന്ന നിലയിൽ ഒറ്റക്കെട്ടായി നിൽക്കണമെന്ന് ഞാനും പറഞ്ഞു. ആർ ശ്രീധർ പുസ്തകത്തിൽ പറയുന്നു.
 
ഇതിന് ശേഷം കോലിയും രോഹിത്തും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടു. ഇത് അതിന് ശേഷമുള്ള മത്സരങ്ങൾ കണ്ടാൽ മനസിലാകും. അതിന് ശേഷം പ്രശ്നങ്ങളില്ലാതെ നോക്കാൻ ഇരുതാരങ്ങളും ശ്രമിച്ചു. പരസ്പരം ബഹുമാനിക്കാനും പിന്തുണയ്ക്കാനും തുടങ്ങി. ആർ ശ്രീധർ കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍