പ്രൊ കബഡി ലീഗിന്റെ ഏഴാം സീസൺ ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം അരങ്ങേറിയ മഹാരാഷ്ട്ര നാട്ടങ്കത്തിൽ യു മുംബയും പുണേരി പൾട്ടാനും തമ്മിലുള്ള മത്സരം കാണാൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലി വിശിഷ്ടാതിഥിയായി എത്തിയിരുന്നു. മത്സരത്തിന് മുൻപ് ഇരു ടീമുകൾക്കുമൊപ്പം കോഹ്‌ലി ദേശീയ ഗാനവും ചൊല്ലി.
അതിനിടെ രസകരമായൊരു ചോദ്യവും അതിന് ഇന്ത്യൻ നായകൻ നൽകിയ മറുപടിയുമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സ്വന്തമായൊരു കബഡി ടീം തുടങ്ങിയാൽ നിലവിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏതൊക്കെ താരങ്ങളെയാകും തന്റെ ടീമിലേക്ക് തെരഞ്ഞെടുക്കുക എന്ന ചോദ്യമാണ് കോഹ്‌ലിക്ക് നേരിടേണ്ടി വന്നത്.
രസകരമായ മറുപടിയാണ് കോഹ്‌ലി നൽകിയത്. തന്റെ കബഡി ടീമിനെ മഹേന്ദ്രസിങ് ധോണിയാണ് നയിക്കുന്നത് എന്ന് കോഹ്‌ലി പറഞ്ഞു. രവീന്ദ്ര ജഡേജ, ഉമേഷ് യാധവ്, ഋഷഭ് പന്ത്, ജസ്‌പ്രിത് ബൂമ്ര, കെഎൽ രാഹുൽ എന്നിവരെയാകും ടീമിലേക്ക് എടുക്കുക എന്നും കോഹ്‌ലി വ്യക്തമാക്കി.
അതേ സമയം താൻ ടീമിലുണ്ടാവില്ലെന്നും ധോണി പറയുന്നു. അതിനു കാരണം തിരഞ്ഞെടുത്തവർ തന്നെക്കാൾ കരുത്തും കായികക്ഷമതയുള്ളവരുമാണെന്നും അദ്ദേഹം പറഞ്ഞു.