ഇംഗ്ലണ്ട് ലോകകപ്പിൽ ഇന്ത്യയുടെ പ്രധാന താരങ്ങളിലോരാളായിരുന്നു യുവ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ. വീണുകിട്ടിയ അവസരങ്ങളെല്ലാം ആസ്വദിക്കുന്ന ഹർദ്ദിക് ഇത്തവണ പുത്തൻ ടാറ്റുവിനൊപ്പമാണ് ഒഴിവുസമയം ആഘോഷിക്കുന്നത്.
സിംഹത്തിന്റെ മുഖമാണ് തന്റെ ഷോള്‍ഡറില്‍ ഹര്‍ദിക് ടാറ്റൂചെയ്തിരിക്കുന്നത്. പുതിയ ടാറ്റൂവിന്റെ ചിത്രം താരം തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചത്. വിന്‍ഡീസിനെതിരെ നടക്കുന്ന പരമ്പരയില്‍ ബിസിസിഐ ഹര്‍ദ്ദിക്കിന് വിശ്രമം അനുവദിച്ചിട്ടുണ്ട്.
ലോകകപ്പില്‍ ഇന്ത്യയെ സെമിയിലെത്തിക്കുന്നതില്‍ നിര്‍ണായക പ്രകടനം കാഴ്ചവെച്ച ഹര്‍ദിക് ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്ന് 226 റണ്‍സും പത്ത് വിക്കറ്റും സ്വന്തമാക്കിയിരുന്നു.