റിച്ചാർഡ്സിനെയും സച്ചിനെയും ഡിവില്ലിയേഴ്സിനെയും കണ്ടിട്ടുണ്ട്, ഇവൻ പക്ഷേ നൂറ്റാണ്ടിലൊരിക്കൽ ഉണ്ടാകുന്ന പ്രതിഭാസം

തിങ്കള്‍, 9 ജനുവരി 2023 (15:11 IST)
സച്ചിൻ ടെൻഡുൽക്കറും വിവിയൻ റിച്ചാർഡ്സും കോലിയുമടക്ക്കം നിരവധി ഇതിഹാസതാരങ്ങളെ കണ്ടിട്ടുണ്ടെങ്കിലും സൂര്യകുമാർ യാദവിനെപോലൊരു കളിക്കാരൻ നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണെന്ന് ഇതിഹാസതാരം കപിൽദേവ്. സൂര്യയെ പറ്റി പറയാൻ തനിക്ക് പലപ്പോഴും വാക്കുകൾ കിട്ടാറില്ലെന്നും ഇന്ത്യൻ ഇതിഹാസം പറയുന്നു.
 
സച്ചിനെൻ്റെയും രോഹിത്തിൻ്റെയും കോലിയുടെയുമെല്ലാം പ്രകടനങ്ങൾ കാണുമ്പോൾ അവരെപോലുള്ള കളിക്കാരുടെ ലിസ്റ്റിലേക്ക് ഇനിയും ആളുകൾ വരുമെന്ന് നമുക്ക് തോന്നും. കാരണം അത്രയും പ്രതിഭകൾ ഇന്ത്യയിലുണ്ട്. എന്നാൽ സൂര്യയുടെ പ്രകടനം കാണുമ്പോൾ തോന്നുക അതല്ല. അയാൾ ശ്രീലങ്കക്കെതിരെ കളിച്ച രീതി നോക്കു. ഫൈൻ ലെഗ്ഗിന് മുകളിലൂടെ സിക്സുകൾ.മിഡ് ഓണിനും മിഡ് വിക്കറ്റിനും മുകളിലൂടെയുള്ള സിക്സുകൾ. അതെല്ലാം ബൗളർമാരെ ശരിക്കും ഭയപ്പെടുത്തുന്ന ഷോട്ടുകളാണ്.
 
ബൗളർമാർ എവിടെ പന്തെറിയുന്നു എന്ന് അതിവേഗം അയാൾ മനസിലാക്കുന്നു. സച്ചിനെയും റിച്ചാർഡ്സിനെയും പോണ്ടിങ്ങിനെയുമെല്ലാം പോലെ മഹാന്മാരായ കളിക്കാരെ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ സൂര്യയെ പോലെ ഇത്രയും ക്ലീനായി ഷോട്ട് കളിക്കുന്നവരെ ഞാൻ അധികം കണ്ടിട്ടില്ല.അതിൽ സൂര്യയെ അഭിനന്ദിച്ചെ മതിയാകു. നൂറ്റാണ്ടിലൊരിക്കലെ ഇത്തരം കളിക്കാർ ഉണ്ടാവുകയുള്ളു. കപിൽ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍