അപ്പറ് ടയറിന് 1000 രൂപയും ലോവർ ടയറിന് 2000 രൂപയുമാണ് കാര്യവട്ടത്ത് ടിക്കറ്റ് നിരക്കായി നിശ്ചയിച്ചിരിക്കുന്നത്. 18% ജീഎസ്ടി 12 ശതമാനം വിനോദ നികുതി, ബുക്കിങ് ചാർജ് എന്നിവ കൂടി ചേരുമ്പോൾ ടിക്കറ്റ് നിരക്ക് 1445 രൂപയും 2860 രൂപയുമായി ഉയരും. ഇതിനിടെയാണ് ചാർജ് വർധനവിനെ ന്യായീകരിച്ചുള്ള കായികമന്ത്രിയുടെ പ്രസ്താവന.
കാര്യവട്ടത്ത് അവസാനം നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20യിൽ 1500ഉം 2750ഉം ആയിരുന്നു ടിക്കറ്റ് നിരക്ക്. ഇത്തവണനികുതി വർധന കൊണ്ട് കാണികൾക്ക് അധികഭാരമില്ലെന്നാണ് കായികമന്ത്രി പറയുന്നത്. രാജ്യത്ത് ഇത്രയും വിലക്കയറ്റം ഉള്ളപ്പോൾ കുറച്ച് നികുതി കുറച്ച് നൽകണമെന്നാണ് പറയുന്നത്. അങ്ങനെ പട്ടിണി കിടക്കുന്നവർ കളികാണാൻ പോവണ്ടെന്നും സംഘാടകർ അമിതലാഭം എടുക്കാതിരിക്കാനാണ് നികുതി കുറയ്ക്കാതിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.