ലോക ക്രിക്കറ്റില്‍ പുതിയൊരു അധ്യായം രചിക്കുമെന്ന് കളിയെഴുത്തുകാര്‍ പ്രവചിച്ച ഓസീസ് ക്രിക്കറ്റ് താരം ഫില്‍ ഹ്യൂഗ്‌സ് ജീവിതത്തിന്റെ ക്രീസില്‍ നിന്നും വിടപറഞ്ഞ വാര്‍ത്തയറിഞ്ഞ് ലോകം തരിച്ചു നിന്ന നിമിഷം മാനസികമായി തകര്‍ന്ന നിലയിലായിരുന്നു സീന്‍ ആബട്ട്.
യുവതാരത്തിന്റെ മരണവാർത്ത അറിഞ്ഞ ഓസ്ട്രേലിയൻ ക്യാപ്ടൻ മൈക്കേൽ ക്ളാർക്കും, ഡേവിഡ് വാര്‍ണറും പൊട്ടിക്കരയുകയായിരുന്നു. ഫിലിപ്പ് ഹ്യൂസിന്റെ മരണവാർത്ത അറിയിക്കാനും അദ്ദേഹത്തിന് കുടുംബാംഗങ്ങളുടെ പ്രസ്താവന വായിക്കാനും പത്രലേഖകരുടെ മുന്നിലെത്തിയ മൈക്കേൽ ക്ളാർക്ക് പൊട്ടിക്കരയുകയായിരുന്നു.
ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ പുതിയൊരു ഓള്‍റൌണ്ടറാകാന്‍ കൊതിച്ച സീന്‍ ആബട്ട് എറിഞ്ഞ പന്ത് ഹ്യൂഗ്‌സിന്റെ ജീവന് നേരെയുള്ള ബൌണ്‍സറാകുമെന്ന് അദ്ദേഹം ഒരിക്കലും ചിന്തിച്ചിരുന്നില്ല. താന്‍ നോക്കി നില്‍ക്കെ പന്ത് കൊണ്ട് ക്രീസില്‍ സെക്കന്‍ഡുകളോളം നിന്ന ഹ്യൂഗ്‌സിന് അടുത്തേക്ക് ആദ്യം ഓടിയെത്തിയതും ആബട്ടായിരുന്നു. ആബട്ട് ഉടന്‍ തന്നെ ഹ്യൂസിനെ വാരിയെടുത്തെങ്കിലും അദ്ദേഹത്തിന്റെ ബോധം മറഞ്ഞിരുന്നു.
താരത്തെ കാണാന്‍ ആശുപത്രിയില്‍ എത്തിയ ആബട്ടിനെ മൈക്കല്‍ ക്ലാര്‍ക്കും ഹ്യൂസിന്റെ സഹോദരിയും വളരെ സമയം ചെലവഴിക്കുകയും ചെയ്തു. വ്യാഴാഴ്ച് ഹ്യൂസിന്റെ മരണമറിഞ്ഞ ആബട്ട് മാനസികമായി തകരുകയായിരുന്നു. തളര്‍ന്നു പോയ ആബട്ടിന് കൌണ്‍സിലിംഗ് നല്‍കേണ്ട സാഹചര്യം വരെ ഉണ്ടായി.
ഫില്‍ ഹ്യൂഗ്‌സിന് പരുക്കേറ്റതിന് തലേദിവസം ക്രിക്കറ്റിന്റെ മുഖ്യധാരയിലേക്കുള്ള തന്റെ തിരിച്ചുവരവില്‍ സന്തോഷവാനാണെന്ന് യുവ ഫാസ്റ്റ് ബോളറായ സീന്‍ ആബട്ട് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ താന്‍ ഏറിഞ്ഞ 49ഓവറില്‍ പന്ത് കൊണ്ട് ക്രീസില്‍ വീണ ഹ്യൂഗ്‌സിനെ കാണാനായിരുന്നു ആബട്ടിന്റെ വിധി. ഹ്യൂസിന്റെ ജീവനെടുത്ത ദുരന്തം ആബട്ടിന്റെ കളിജീവിതത്തിനും വിരാമമിടുമോ എന്ന ആശങ്ക പ്രമുഖ താരങ്ങളെല്ലാം.
ഇംഗ്ലണ്ട് ബോളര്‍മാരായ സ്റ്റുവര്‍ട്ട് ബ്രോഡ്, മാത്യു ഹോഗാര്‍ഡ്, മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ബ്രയന്‍ ലാറ, മുന്‍ ഓസീസ് ബോളര്‍മാരായ ഷെയ്ന്‍ വോണ്‍, സ്റ്റുവര്‍ട്ട് ക്ളാര്‍ക്ക്, ജയ്സണ്‍ ഗില്ലസ്പി, ക്രിക്കറ്റ് വിദഗ്ധന്‍ സൈമണ്‍ ഹ്യൂസ്, ഓസീസ് ഫാസ്റ്റ് ബോളര്‍ ഷോണ്‍ ടെയ്റ്റ്, മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍ എന്നിവരെല്ലാം ആബട്ടിനു പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.