ശ്രീലങ്കയിലേക്ക് വന്നാല്‍ ഷാക്കിബിനെ ആളുകള്‍ കല്ലെറിയും, ഭീഷണിയുമായി ഏയ്ഞ്ചലോ മാത്യൂസിന്റെ സഹോദരന്‍

വ്യാഴം, 9 നവം‌ബര്‍ 2023 (13:33 IST)
ലോകകപ്പില്‍ ശ്രീലങ്ക ബംഗ്ലാദേശ് പോരാട്ടത്തിനിടെ ശ്രീലങ്കയുടെ ഏയ്ഞ്ചലോ മാത്യൂസിനെ ടൈംഡ് ഔട്ട് അപ്പീലിലൂടെ പുറത്താക്കിയ ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസനെതിരെ രൂക്ഷ വിമര്‍ശനവുമായി മാത്യൂസിന്റെ സഹോദരന്‍ ട്രെവിസ് മാത്യൂസ്. ഷാക്കിബ് ശ്രീലങ്കയിലേക്ക് വന്നാല്‍ ആരാധകര്‍ അദ്ദേഹത്തിന് നേരെ കല്ലെറിയുമെന്നാണ് ട്രെവിസ് മാത്യൂസിന്റെ പരാമര്‍ശം.
 
സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോ മാനുഷികതയോ ഇല്ലാത്ത ടീമാണ് ബംഗ്ലാദേശ്. അവരുടെ നായകന്റെ നടപടി നിരാശാജനകമായിരുന്നു. ബംഗ്ലാദേശ് ടീമില്‍ നിന്നും അവരുടെ നായകനില്‍ നിന്നും ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഷാക്കിബ് രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കാനോ ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാനോ രാജ്യത്ത് എത്തിയാല്‍ ആളുകള്‍ കല്ലെറിയും. അല്ലെങ്കില്‍ ആരാധകരുടെ രോഷത്തിന് പാത്രമാകേണ്ടിവരുമെന്നും ട്രെവിസ് മാത്യൂസ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍