വിദേശമണ്ണിൽ ഇന്ത്യ- പാക് പോരാട്ടം നടക്കുമോ? , ആ സാധ്യതയും തള്ളി പിസിബി

അഭിറാം മനോഹർ

ചൊവ്വ, 23 ജൂലൈ 2024 (13:14 IST)
ഇന്ത്യക്കെതിരെ വിദേശത്ത് ടി20 പരമ്പര നടത്താമെന്നുള്ള നിര്‍ദേശം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്നോട്ട് വെച്ചിട്ടില്ലെന്ന് വ്യക്തമാക്കി പിസിബി. നിലവില്‍ 2025ല്‍ പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയുടെ സുഗമമായ നടത്തിപ്പില്‍ മാത്രമാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് ശ്രദ്ധ നല്‍കുന്നതെന്ന് പിസിബി വ്യക്തമാക്കി.
 
പിസിബി ചെയര്‍മാന്‍ മോഹ്‌സിന്‍ നഖ്വിയും ബിസിസിഐ അധികൃതരും ചേര്‍ന്ന് മറ്റൊരു രാജ്യത്ത് വെച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ടി20 പരമ്പര സംഘടിപ്പിക്കുന്നതിനെ പറ്റി ചര്‍ച്ചകള്‍ നടത്തിയതായുള്ള വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പിസിബിയുടെ വിശദീകരണം. ഇംഗ്ലണ്ടോ, ഓസ്‌ട്രേലിയയോ ആകും പരമ്പരയ്ക്ക് ആതിഥേയരാകുക എന്നതായിരിന്നു റിപ്പോര്‍ട്ട്. 2007ല്‍ പാകിസ്ഥാനില്‍ ഇന്ത്യ നടത്തിയ പര്യടനത്തിലായിരുന്നു ഇരുവരും തമ്മില്‍ അവസാനമായി കളിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍