പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പാക് ദേശീയ ടീം അംഗങ്ങളായ അഹമ്മദ് ഷെഹ്‌സാദും വഹാബ് റിയാസും തമ്മില്‍ കൈയാങ്കളി. പെഷവാര്‍ സാല്‍മിയും ഗ്ലാഡിയേറ്റേഴ്‌സുമായി ഇന്നലെ നടന്ന മത്സരത്തിനിടെയാണ് ഇരുവരും ഏറ്റുമുട്ടിയത്.
മത്സരത്തിന്റെ നാലാം ഓവറിലാണ് സംഭവങ്ങളുടെ തുടക്കം. റിയാസ് എറിഞ്ഞ ആദ്യ പന്ത് ഷെഹ്‌സാദ് അതിര്‍ത്തി കടത്തി. തൊട്ടടുത്ത പന്തില്‍ ഷെഹ്‌സാദ് ക്ലീന്‍ ബൌള്‍ഡായി.
വിക്കറ്റ് നേടിയ റിയാസിന്റെ ആഹ്‌ലാദ പ്രകടനം അതിരു കടന്നതോടെ ഷെഹ്‌സാദ് പ്രകോപനപരമായി പ്രതികരിച്ചു. ഇതോടെ ഓടിയടുത്ത ഇരുവരും പരസ്പരം പിടിച്ചുതള്ളി.
സംഭവം കൂടുതല്‍ വഷളാകുന്നതിന് മുമ്പ് മറ്റ് താരങ്ങള്‍ എത്തി ഇരുവരെയും പിടിച്ചുമാറ്റി. അതേസമയം സംഭവത്തെ കുറിച്ച് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല.