കോഹ്‌ലിയും ധോണിക്ക് പഠിക്കുന്നു, നാണം കെട്ട തോല്‍‌വിയുടെ കാരണങ്ങള്‍ നിരത്തി ഇന്ത്യന്‍ നായകന്‍ - വാക്കുകള്‍ വൈറലാകുന്നു

ശനി, 25 ഫെബ്രുവരി 2017 (20:01 IST)
ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്‌റ്റില്‍ വമ്പന്‍ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ തോല്‍‌വിക്ക് കാരണങ്ങള്‍ നിരത്തി ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി.

ഓസ്‌ട്രേലിയ മുന്നില്‍വച്ച വിജയലക്ഷ്യം ടീമിന് എത്തിപ്പിടിക്കാന്‍ സാധിക്കുന്നതായിരുന്നു. എന്നാല്‍ പിച്ചിനെ നന്നായി ഉപയോഗിച്ച് കളിക്കുന്നതില്‍ അവര്‍ വിജയിച്ചു. ഓസീസ് മികച്ച കളിയാണ് പുറത്തെടുത്തതെന്നും കോഹ്‌ലി വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും മോശം ബാറ്റിങ്ങാണ് പൂനെയില്‍ ഓസ്‌ട്രേലിയക്കെതിരെ കണ്ടത്. മോശപ്പെട്ട രണ്ടു സെഷനുകളാണ് തോല്‍‌വിക്കും തിരിച്ചടിക്കും കാരണം. ഓസ്‌ട്രേലിയ അര്‍ഹിക്കുന്ന വിജയമാണ് അവര്‍ സ്വന്തമാക്കിയതെന്നും ഇന്ത്യന്‍ ക്യാപ്‌റ്റന്‍ പറഞ്ഞു.

അതേസമയം, മത്സര ശേഷം ടീമിന് ജയം സമ്മാനിച്ച സ്‌പിന്നര്‍ കീഫിനെ പ്രശംസകള്‍ കൊണ്ട് മൂടി ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ സ്‌റ്റീവ് സ്‌മിത്ത് രംഗത്തെത്തി. രണ്ടാം ഇന്നിംഗ്‌സില്‍ സ്‌മിത്ത് നിര്‍ണായക സെഞ്ചുറി നേടിയിരുന്നു.

വെബ്ദുനിയ വായിക്കുക