ഇംഗ്ലണ്ടിനെതിരെ ആഷസ് പരമ്പര വിജയം ശേഷം പാകിസ്താനെതിരെ തുടർച്ചയായി രണ്ട് ടെസ്റ്റിലും ഇന്നിങ്സ് വിജയം എന്നിവയുമായി മികച്ച ഫോമിലാണ് ഓസീസ് ടെസ്റ്റ് ടീം. ആഷസിൽ സ്മിത്ത്,പാകിസ്താൻ പരമ്പരയിൽ വാർണർ,ലംബുഷ്ഗ്നെ തുടങ്ങി ഓസ്ട്രേലിയൻ ബാറ്റ്സ്മാന്മാരെല്ലാം മികച്ച ഫോമിലാണ് ഇപ്പോഴുള്ളത്. ഈ സാഹചര്യത്തിൽ നിലവിലെ ഓസീസിനെ തോൽപ്പിക്കുവാൻ സാധിക്കുന്ന ഒരൊറ്റ ടീം മാത്രമെ ലോകത്തിലുള്ളുവെന്ന് പറയുകയാണ് മുൻ ഇംഗ്ലണ്ട് നായകനായ മൈക്കിൽ വോൺ.