അശ്വിൻ ഇതിഹാസമാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. ടീമിനെ തുടരെ വിജയങ്ങളിലെത്തിക്കുക. 400 വിക്കറ്റുകൾ വീഴ്‌ത്തുക എന്നതെല്ലാം വലിയ കാര്യമാണെന്നും ഹർഭജൻ പറഞ്ഞു.
നേരത്തെ അശ്വിനെ ലെഡ്‌ജ് എന്നാണ് കോലി സംബോധന ചെയ്‌തത്. ലെജന്റ് ഇൻ മേക്കിങ് എന്നാണ് ഈ വാക്കിനർഥം. ടെസ്റ്റിൽ 400 വിക്കറ്റുകൾ എന്നത് വലിയ നേട്ടമാണ്. മാനസികമായും ശാരീരികമായും നമ്മളെ വളരെ പരീക്ഷിക്കുന്ന ഫോർമാറ്റാണ് ടെസ്റ്റ്.
എല്ലായിപ്പോഴും എതിർനിരയിലെ പ്രധാനതാരത്തെ അശ്വിൻ വീഴ്‌ത്തുന്നതായും ഹർഭജൻ പറഞ്ഞു.ഇംഗ്ലണ്ട് നിരയിലെ ഏറ്റവും പ്രധാന താരങ്ങളാണ് ജോ റൂട്ടും ബെൻ സ്റ്റോക്‌സും ഇവരെ രണ്ട് പേർക്കെതിരെയും അശ്വിൻ വളരെ മികച്ച രീതിയിലാണ് പന്തെറിയുന്നതെന്നും ഹർഭജൻ ചൂണ്ടികാട്ടി.