ടി20യിൽ ഡബിൾ സെഞ്ചുറി സ്വന്തമാക്കാൻ സാധിക്കുന്നവർ ആ രണ്ട് താരങ്ങൾ: പൂരൻ പറയുന്നു

തിങ്കള്‍, 1 മാര്‍ച്ച് 2021 (14:01 IST)
ടി20 ഫോർമാറ്റിൽ ആർക്കെങ്കിലും ഡബിൾ സെഞ്ചുറി സ്വന്തമാക്കാൻ സാധിക്കുമെങ്കിൽ അത് രണ്ട് താരങ്ങൾക്കായിരിക്കുമെന്ന് വിൻഡീസ് വെടിക്കെട്ട് ബാറ്റ്സ്മാൻ നിക്കോളാസ് പൂരൻ. ഐപിഎല്ലിൽ പഞ്ചാബിനായി മിന്നും പ്രകടനം നടത്തി ഇന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് പൂരൻ.
 
ഇഎസ്എപിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ 25 ചോദ്യങ്ങള്‍ക്കു മറുടിയായാണ് ടി20യിലെ ഡബിള്‍ സെഞ്ച്വറി വീരന്‍മാരെ പൂരന്‍ പ്രവചിച്ചത്. ഇന്ത്യയുടെ സ്വന്തം ഹിറ്റ്‌മാനായ രോഹിത് ശർമയും വിൻഡീസ് ഇതിഹാസ ഓപ്പണറായ ക്രിസ് ഗെയ്‌ലുമാണ് ടി20യിൽ ഇരട്ടസെഞ്ചുറി സ്വന്തമാക്കാൻ ശേഷിയുള്ള താരങ്ങളെന്നാണ് പൂരൻ പറയുന്നത്.
 
ടി20യില്‍ നിലവിലെ ഏറ്റവുമുയര്‍ന്ന സ്‌കോറിന് അവകാശി കൂടിയാണ് ഗെയ്ല്‍. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഗെയ്ല്‍ 175 റണ്‍സ് നേടിയിരുന്നു. രോഹിത്താവട്ടെ ടി20യില്‍ നാലു സെഞ്ച്വറികളും ഇതിനകം സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍