സൌരവ് ഗാംഗുലി മുദ്ഗല്‍ കമ്മിറ്റിയില്‍
ഐപിഎല്‍ വാതുവെപ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി നിയമിച്ച ജസ്റ്റിസ് മുദ്ഗല്‍ കമ്മിറ്റിയില്‍ മുന്‍ ഇന്ത്യന്‍ നായകന് സൌരവ് ഗാംഗുലിയെ ഉള്‍പ്പെടുത്തി.
ക്രിക്കറ്റുമായി അടുത്ത് ബന്ധമുള്ള വ്യക്തിയെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ സുപ്രീംകോടതിയുടെ നിര്‍ദേശിച്ചിരുന്നു. ക്രിക്കറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അഭിപ്രായം ആരായുന്നതിനാണ് ഗാംഗുലിയെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്.
വിരമിച്ച ജഡ്ജിയായ മുകുല്‍ മുദ്ഗലിനു പുറമെ, അഭിഭാഷകരായ എല്‍ നാഗേശ്വര റാവു, നിലോയ് ദത്ത, മുതിര്‍ന്ന ഐപിഎസ്. ഓഫീസര്‍ ബിബി മിശ്ര എന്നിവരാണ് ഇപ്പോള്‍ അന്വേഷണക്കമ്മിറ്റിയിലുള്ളത്.