പ്രിയപ്പെട്ട ബറ്റ്‌സ്‌മാനും ബോളറും ആര് ?; ഒരാള്‍ ഇന്ത്യാക്കാരന്‍ - വെളിപ്പെടുത്തലുമായി വില്യംസണ്‍

Webdunia
ചൊവ്വ, 25 ഡിസം‌ബര്‍ 2018 (15:18 IST)
പ്രിയപ്പെട്ട ബറ്റ്‌സ്‌മാന്‍ ആരെന്ന് പറഞ്ഞ് ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍. ഇഎസ്‌പിഎന്‍ ക്രിക് ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ഇഷ്‌ടതാരം സച്ചിന്‍ തെന്‍‌‌ഡുല്‍ക്കര്‍ ആണെന്ന് കിവീസ് നായകന്‍ വ്യക്തമാക്കിയത്.

സച്ചിന്‍ കഴിഞ്ഞാല്‍ ഇഷ്‌ടപ്പെട്ട ക്രിക്കറ്റ് മറ്റൊരു താരം മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗാണ്. നേരിടാന്‍ ആഗ്രഹിക്കുന്ന ബോളര്‍ ഓസ്ട്രേലിയന്‍ ഇതിഹാസം ഗ്ലെന്‍ മക്‌ഗ്രാത്ത് ആണെന്നും വില്യംസണ്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക ക്രിക്കറ്റിലെ മികച്ച താരങ്ങളില്‍ ഒരാളായിട്ടാണ് വില്യംസണ്‍ അറിയപ്പെടുന്നത്. വിരാട് കോഹ്‌ലി, സ്‌റ്റീവ് സ്‌മിത്ത്, ജോ റൂട്ട് എന്നിവര്‍ക്കൊപ്പമാണ് വില്യംസണിന്റെ സ്ഥാനം. ഐസിസി ടെസ്‌റ്റ് റാങ്കിംഗില്‍ കോഹ്‌ലിക്ക് പിന്നില്‍ രണ്ടാമനാണ് കിവീസ് ക്യാപ്‌റ്റന്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article